ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വും പി​താ​വു​മാ​യ ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മു​ജ്ത​ബ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ൽ പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഒ​രി​ക്ക​ൽ പോ​ലും പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യോ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ക​യോ ചെ​യ്യാ​ത്ത​ത് അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രം​പി​ന്‍റെ പു​തി​യ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​ശ​സ്ത റേ​ഡി​യോ അ​വ​താ​ര​ക​ൻ ഗ്ലെ​ൻ ബെ​ക്കു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് നി​ർ​ണ​യ​ക വി​വ​രം പ​ങ്കു​വ​ച്ച​ത്. ‘‘അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം, കൈ, ​കാ​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം മാ​ര​ക​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ദ്ദേ​ഹം മ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്’’ ട്രം​പ് പ​റ​ഞ്ഞു. ഒ​രു​പ​ക്ഷേ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ജീ​വ​നോ​ടെ​യി​ല്ലെ​ങ്കി​ൽ, അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​നു മു​ന്നി​ൽ വ​ലി​യൊ​രു നാ​ട​കം ത​ന്നെ​യാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment