വെറും 81 രൂപയ്ക്ക് വീടു സ്വന്തമാക്കാം; ഇറ്റലിക്കു പോരേ..!

വെ​റും ഒ​രു യൂ​റോ(81 രൂ​പ) കൊ​ടു​ത്താ​ൽ ഒ​രു വീ​ട് സ്വ​ന്ത​മാ​ക്കാം. സം​ഭ​വം ന​മ്മു​ടെ നാ​ട്ടി​ലൊ​ന്നു​മ​ല്ല-​അ​ങ്ങ് ഇ​റ്റ​ലി​യി​ലാ​ണ്. ഇ​റ്റാ​ലി​യ​ൻ ദ്വീ​പാ​യ സി​സി​ലി​യി​ലെ മ​ല​നി​ര​ക​ളി​ലു​ള്ള പു​രാ​ത​ന പാ​ർ​പ്പി​ട​ങ്ങ​ളാ​ണ് ഒ​രു യൂ​റോ​യ്ക്ക് ഇ​വി​ട​ത്തെ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​സം​ഖ്യ തീ​ർ​ത്തും കു​റ​ഞ്ഞി​രി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വീ​ടു വി​ൽ​പ്പ​ന.

വീ​ടി​ന്‍റെ വി​ല​യാ​യി ഒ​രു യൂ​റോ ന​ൽ​കി​യാ​ൽ മ​തി​യെ​ങ്കി​ലും വേ​റെ കു​റ​ച്ചു ചെല​വു​ക​ൾ വാ​ങ്ങു​ന്ന​യാ​ൾ​ക്ക് ഉ​ണ്ടാ​കും. ഈ ​പ്ര​ദേ​ശ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ മി​ക്ക​വ​യും വ​ള​രെ പ​ഴ​ക്കം ചെ​ന്ന​വ​യാ​ണ്.

അ​വ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം​ത​ന്നെ ന​ന്നാ​ക്കി കൊ​ടു​ക്കും. എ​ന്നാ​ൽ വീ​ടു വാ​ങ്ങു​ന്ന​വ​ർ അ​ടു​ത്ത മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് ഇ​തി​നാ​യി ഏ​ക​ദേ​ശം 12 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണം. പോ​രാ​ത്ത​തി​ന് സെ​ക്യൂ​രി​റ്റി ഫ​ണ്ടാ​യി നാ​ലു ല​ക്ഷം രൂ​പ​യും ന​ൽ​ക​ണം. വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഈ ​തു​ക തിരികെ നൽകും.

Related posts