ഐ.​വി.​ശ​ശി​യു​ടെ മ​ക​ന്‍റെ ചി​ത്ര​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നായകൻ‍‍‍ ?

ഐ.​വി.​ശ​ശി​യു​ടെ മ​ക​ൻ അനി ശശിയുടെ ചി​ത്ര​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​ൻ. ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രം ബിഗ്ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിനായി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും അ​നി ത​ന്നെ​യാ​ണ്.

ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​ടു​ത്ത വ​ർ​ഷം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. അ​രു​ൺ ഗോ​പി​യു​ടെ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലാ​ണ് പ്ര​ണ​വ് ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ഇ​തി​ന് ശേ​ഷ​മാ​ണ് അ​നി​ ശ​ശി​യു​ടെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക.

Related posts