‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ … കൊച്ചിയില്‍ മോഹന്‍ലാലിന് പിന്തുണയുമായി ഫാന്‍സ് അസോസിയേഷന്‍റെ പ്രകടനം

കൊച്ചി: നടന്‍ മോഹന്‍ലാലിനെ അനുകൂലിച്ച് കൊച്ചിയില്‍ ഫാന്‍സ് അസോസിയേഷന്‍റെ പ്രകടനം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായയ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ സംഘടനാ പ്രസിഡന്‍റായ മോഹന്‍ലാലിനെതിരെ രാഷ്ട്രീയ-യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

എഐവൈഎഫ് പ്രവർത്തകർ മോഹൻലാലിന്‍റെ കോലം കത്തിച്ചപ്പോൾ നടന്‍റെ ചിത്രത്തിൽ റീത്ത് സമർപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ അനുകൂലിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രകടനവുമായെത്തിയത്.

‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ എന്ന പോസ്റ്ററുകളുമേന്തി നടത്തിയ പ്രകടനത്തിന് മമ്മൂട്ടി ഫാൻസിന്‍റെ പിന്തുണയുമുണ്ടായിരുന്നു.

Related posts