ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യണമെന്ന് രമേ​ശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ര്‍: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ കെ.​ടി. ജ​ലീ​ലി​ന്‍റെ പ​ങ്കു തെ​ളി​ഞ്ഞെ​ന്നും ജ​ലീ​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വയ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തൃ​ശൂ​രി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണം. കെ.​ടി. ജ​ലീ​ലി​നെ​തി​രെ ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന രേ​ഖ​ക​ള്‍ ആ​ധി​കാ​രി​ക​മാ​ണെ​ന്നും അ​ഴി​മ​തി​ക്കാ​ര്‍​ക്കു കൂ​ട്ടു​നി​ല്‍​ക്കു​ന്ന​താ​ണോ സി​പി​എ​മ്മി​ന്‍റെ അ​ജ​ൻഡയെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

ശ​ബ​രി​മ​ല​യി​ല്‍ ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് പ​ങ്കെ​ടു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts