കുമരകത്ത് മത്സ്യത്തൊഴിലാളിയുടെ വീട് തകർന്നു വീണു; മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മേ​ൽ വീ​ണെ​ങ്കി​ലും ആ​ർ​ക്കും ഗു​രു​ത​ര പ​രിക്കില്ല

കു​മ​ര​കം: ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കുടും​ബ​ത്തി​ന്‍റെ​മേ​ൽ വീ​ട് ത​ക​ർ​ന്നു വീ​ണു. കു​ടും​ബാ​ംഗ​ങ്ങ​ളെ നി​സാ​ര പ​രിക്കു​ക​ളോ​ടെ ര​ക്ഷ​പ്പെടു​ത്തി. കു​മ​ര​കം ഏ​ഴാം വാ​ർ​ഡി​ൽ ചെ​മ്മാ​യി​ക്ക​രി പാ​ട​ത്ത് തു​രു​ത്തേ​ൽ താ​മ​സി​ക്കു​ന്ന ആ​റ്റു​പു​റ​ത്ത് ജാ​ന​കി (74)യുടെ വീ​ടാ​ണ് വെ​ള്ള​പ്പൊക്ക​ത്തി​ൽ ത​ക​ർ​ന്നു വീ​ണ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.

ജാ​ന​കി​യും മ​ക​ൻ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ യ​മു​ന​യും ചെ​റു​മ​ക​ൾ ന​ന്ദ​ന​യും വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സ​ന്തോ​ഷ് മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ ഉ​ണ​ർ​ന്ന​പ്പോ​ഴാ​യി​രു​ന്നു വീ​ട് ത​ക​ർ​ന്നു വീ​ണ​ത്. മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മേ​ൽ വീ​ണെ​ങ്കി​ലും ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടി​ല്ല.

തു​രു​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​യ​ൽ​വാ​സി​ക​ളെ​ത്തി ഉ​ട​ൻ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് തു​ണ​യാ​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ഇ​വ​ർ​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് കു​മ​ര​കം പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് എ.​പി. സ​ലി​മോ​ൻ പ​റ​ഞ്ഞു.

Related posts