കാസർഗോഡ്നിന്ന് ഏ.കെ ആന്‍റണി കൈമാറിയ പതാകയുമായി 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച മുല്ലപ്പള്ളിയുടെ  ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ഇ​ന്ന് സ​മാ​പ​നം. ജാ​ഥ​യു​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ര്യ​ട​നം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം പ​ട്ട​ണ​ത്തി​ൽ പ്ര​വേ​ശി​ക്കും. ത​ന്പാ​നൂ​ർ ആ​ർ.​എം.​എ​സി​ന് മു​ന്നി​ൽ ജാ​ഥ​യ്ക്ക് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ്വീ​ക​രി​ച്ച് ഗാ​ന്ധി പാ​ർ​ക്കി​ലേ​ക്ക് സ​മാ​പ​ന​സ​മ്മേ​ള​നം ഗാ​ന്ധി​പാ​ർ​ക്കി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഈ ​മാ​സം മൂ​ന്നി​ന് കാ​സ​ർ​ഗോ​ഡു നി​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ.​ആ​ന്‍റ​ണി കൈ​മാ​റി​യ പ​താ​ക​യു​മാ​യി​ട്ടാ​ണ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ജ​ന​മ​ഹാ​യാ​ത്ര ആ​രം​ഭി​ച്ച​ത്. 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ജ​ന​മ​ഹാ​യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ കാ​ഞ്ഞി​രം​കു​ള​ത്ത് നി​ന്നും യാ​ത്ര ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡി.​സി.​സി. പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു.​ഡി.​എ​ഫ്. ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ, കെ.​പി.​സി.​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സു​ധാ​ക​ര​ൻ,കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ എം.​എ​ൽ.​എ​മാ​രാ​യ കെ.​മു​ര​ളീ​ധ​ര​ൻ, വി.​എ​സ്.​ശി​വ​കു​മാ​ർ, എം.​വി​ൻ​സ​ന്‍റ്, കെ.​എ​സ്.​ശ​ബ​രീ​നാ​ഥാ​ൻ, മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​എം.​സു​ധീ​ര​ൻ, എം.​എം.​ഹ​സ​ൻ, തെ​ന്ന​ല​ബാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​രും കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ത​ന്പാ​നൂ​ർ ര​വി, ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, സി.​ആ​ർ.​ജ​യ​പ്ര​കാ​ശ്, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, പാ​ലോ​ട് ര​വി, എ.​എ.​ഷു​ക്കൂ​ർ, കെ.​സി.​അ​ബു, ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം, കെ.​പി.​അ​നി​ൽ​കു​മാ​ർ, ല​തി​കാ സു​ഭാ​ഷ്, മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, ഐ.​കെ.​രാ​ജു, അ​ബ്ദു​ൾ മു​ത്ത​ലീ​ബ്, പി.​എ.​സ​ലീം, ആ​ർ.​വ​ത്സ​ല​ൻ, മ​ണ​ക്കാ​ട് സു​രേ​ഷ്, പ​ഴ​കു​ളം മ​ധു, എം.​എം.​ന​സീ​ർ, അ​ഹ​മ്മ​ദ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Related posts