സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പോ​ഷ​കാ​ഹാ​രം! കുട്ടികള്‍ക്ക് കൊടുക്കുന്ന അ​മൃ​തം​ പൊടിയി​ൽ ച​ത്ത​പ​ല്ലി; നിര്‍മാണം തുറവൂരിലുള്ള കുടുംബശ്രീ യൂണിറ്റ്‌

ഹ​രി​പ്പാ​ട്: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പോ​ഷ​കാ​ഹാ​രം അ​മൃ​തം പൊ​ടി പാ​യ്ക്ക​റ്റി​ൽ ച​ത്തു​ണ​ങ്ങി​യ പ​ല്ലി​യെ ക​ണ്ടെ​ത്തി.

ക​രു​വാ​റ്റ ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള 51-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും ക​രു​വാ​റ്റ ക​ടു​വ​ൻ​കു​ളം മാ​ധ​വ​ഭ​വ​ന​ത്തി​ൽ മ​നോ​ജ് ത​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ൾ അ​ഭി​ന​ന്ദ​യ്ക്ക് കൊ​ടു​ക്കാ​ൻ വാ​ങ്ങി​യ അ​ര കി​ലോ വീ​ത​മു​ള്ള നാ​ലു​പാ​ക്ക​റ്റി​ൽ ഒ​ന്നി​ലാ​ണ് ച​ത്ത പ​ല്ലി​യെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം വാ​ങ്ങി​യ പൊ​ടി ഇ​ന്ന​ലെ രാ​വി​ലെ കു​ഞ്ഞി​നു കൊ​ടു​ക്കാ​ൻ എ​ടു​ത്ത് പൊ​ട്ടി​ച്ച​പ്പോ​ഴാ​യി​രു​ന്നു പാ​യ്ക്ക​റ്റി​നു​ള്ളി​ൽ ച​ത്ത​പ​ല്ലി​യെ ക​ണ്ട​ത്.

മ​നോ​ജ് വി​വ​രം അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​രെ അ​റി​യി​ച്ച് പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തു​റ​വൂ​രു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ൽ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യി​ലാ​ണ് ച​ത്ത പ​ല്ലി​യെ ക​ണ്ട​തെ​ന്ന് ഐ​സി​ഡി​എ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

Related posts