ജിഷവധം: അന്വേഷണവ​ഴി​യി​ൽ ബുദ്ധിമുട്ടിയത് അ​യ​ൽ​വാ​സി​ക​ൾ; സങ്കീര്‍ണവഴികളില്‍ വലഞ്ഞതിന്റെ ആവലാതികള്‍ പങ്കുവച്ച് നാട്ടുകാര്‍; താന്‍ കൊന്നട്ടില്ലെന്ന് അമീറുള്‍ ഇസ്ലാം

സ്വ​ന്തം ലേ​ഖ​ക​ൻ

പെ​രു​ന്പാ​വൂ​ർ: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പെ​രു​ന്പാ​വൂ​രി​ലെ ജി​ഷ വ​ധക്കേസിലെ ​പ്ര​തിയെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​ കോ​ട​തി ശിക്ഷ വിധിക്കുന്പോൾ കേ​സി​ന്‍റെ സ​ങ്കീ​ർ​ണ​വ​ഴി​ക​ളി​ൽ വ​ല​ഞ്ഞ​തി​ന്‍റെ ആ​വ​ലാ​തി​കളാണ് അ​യ​ൽ​വാ​സി​ക​ൾക്കു പ​ങ്കു​വ​യ്ക്കാനുള്ളത്.

കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റു​പ്പം​പ​ടി വ​ട്ടോ​ളി​പ്പ​ടി​യി​ലെ നി​ര​വ​ധിപ്പേ​രെ പോ​ലീ​സ് പ​ല​വ​ട്ടം ചോ​ദ്യം ചെ​യ്തിരുന്നു. ചി​ല​രെ ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​കാ​ര​ണ​മാ​യി പോ​ലീ​സ് മ​ർ​ദി​ച്ച​താ​യും പ​രാ​തി ഉ​യ​ർ​​ന്നു. ജിഷയുടെ അ​യ​ൽ​വാ​സിയായ ഓ​ട്ടോ ഡ്രൈ​വ​ർ സാ​ബു​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തു കേ​സി​ന്‍റെ പേ​രി​ൽ തു​ട​ർ​ച്ച​യാ​യ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കുന്നു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും കൂ​ടു​ത​ൽ പീ​ഡ​ന​വും മ​ർ​ദ​ന​വും ഏ​ൽ​ക്കേ​ണ്ടിവ​ന്ന​തു സാ​ബു​വി​നാ​ണ്. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം ഓ​ട്ടോ ഡ്രൈ​വ​റും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യി​രു​ന്നു. ഇ​രു​പ​തു ത​വ​ണയാണു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് വി​ളി​പ്പി​ച്ചത്. ര​ണ്ടു ദി​വ​സം തുടർച്ചയായി ക​സ്റ്റഡി​യി​ൽ വ​ച്ചു പോലീസ് പീ​ഡി​പ്പി​ച്ചിച്ച​താ​യി സാ​ബു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

കടുത്ത പീഡനമേറ്റതിൽ മ​നം​നൊ​ന്താ​ണു ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ സാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ജി​ഷ​യു​ടെ മാ​താ​വു​മാ​യി നേ​ര​ത്തെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണു സാ​ബു​വി​നെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സി​നെ പ്രേ​രി​പ്പി​ച്ച​ത്. ജി​ഷ​യു​ടെ വീ​ടി​നു സ​മീ​പം ക​ലു​ങ്കി​ൽ നെ​ല്ല് ഉ​ണ​ക്കു​ന്ന​തും ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ൽ മ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ജി​ഷ​യു​ടെ മാ​താ​വും സാ​ബു​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. മൊ​ഴി​യെ​ടു​ക്ക​ലി​ന്‍റെ ഘ​ട്ട​ങ്ങ​ളി​ൽ ജി​ഷ​യു​ടെ മാ​താ​വ് സാ​ബു​വി​ന്‍റെ പേ​ര് പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു. ചോ​ദ്യം ചെ​യ്തപ്പോൾ ഭ​യം​മൂ​ലം പ​ര​സ്പ​രവി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങളായിരുന്നുവത്രെ സാ​ബു പറഞ്ഞിരുന്നത്.

ഡി​എ​ൻ​എ ടെ​സ്റ്റി​ന്‍റെ പേ​രി​ൽ സാ​ബു ഉ​ൾ​പ്പ​ടെ​യു​ള്ള അ​ഞ്ചു പേ​രെ പോ​ലീ​സ് പ്ര​ദേ​ശ​ത്തുനി​ന്നു വി​ളി​പ്പി​ച്ചി​രു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം വൈ​കു​ന്നേ​രം ജി​ഷ വെ​ള്ളം കൊ​ണ്ടു പോ​കു​ന്ന​തു ക​ണ്ട ഡി​ഇ​ഒ ഓ​ഫീ​സി​ലെ റി​ട്ട​യേ​ർഡ് ജീ​വ​ന​ക്കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ൻ കേസി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ത​വ​ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി. മ​റ്റൊ​രാ​ൾ​ക്കു പ​ല്ലി​ന്‍റെ വി​ട​വി​ന്‍റെ​യും വീ​ട്ടി​ലെ തു​ണി​യി​ൽ ര​ക്ത​ക്ക​റ ക​ണ്ട​തി​ന്‍റെ​യും പേ​രി​ലാ​ണു ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്കു വി​ധേ​യ​നാ​കേ​ണ്ടി​വ​ന്ന​ത്. രാ​ത്രി ജി​ഷ​യു​ടെ നി​ല​വി​ളി കേ​ട്ടെന്നു വെ​ളി​പ്പെ​ടു​ത്ത​ലാ​ണു സേ​വ്യ​ർ എ​ന്ന തൊ​ഴി​ലാ​ളി​യെ സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട സ്ഥി​തി​യി​ലേ​ക്കു ന​യി​ച്ച​ത്.

എ​നി​ക്കാ​രെ​യും വി​ശ്വാ​സ​മി​ല്ലെ​ന്ന ജി​ഷ​യു​ടെ വാ​ക്കു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നു ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​നും അയാളുടെ ഭാ​ര്യ​യും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വ​ഴി​ക​ളി​ൽ വ​ല​ഞ്ഞ​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ത​ങ്ങ​ളെ അ​കാ​ര​ണ​മാ​യി പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന അ​യ​ൽ​വാ​സി​ക​ളു​ടെ പ​രാ​തി സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​ന്ന ഘ​ട്ട​ത്തി​ലാ​ണു മു​ഖ്യ​പ്ര​തി അ​മീറു​ൾ ഇ​സ്‌ലാം പി​ടി​യി​ലാ​യ​ത്.

കു​റ്റം ചെ​യ്തി​ട്ടി​ല്ല: അ​മീ​റു​ൾ ഇ​സ്ലാം

കൊ​ച്ചി: താ​ൻ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നു ജി​ഷ വ​ധ​ക്കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ പ്ര​തി അ​മീ​റു​ൾ ഇ​സ്ലാം. ഇ​ന്നു രാ​വി​ലെ കോ​ട​തി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​യി​രു​ന്നു അ​മീ​റൂ​ളി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം. ജി​ഷ​യെ കൊ​ന്ന​ത് ആ​രാ​ണെ​ന്നു ത​നി​ക്ക​റി​യി​ല്ല താ​ൻ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണു അ​മീ​റു​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts