ഒൻപതാം ക്ലാസ് വിദ്യാർഥി ജി​ഷ്ണു ലാ​ലി​ന്‍റെ ദു​രൂ​ഹ മ​ര​ണം;സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ


പു​ന​ലൂ​ർ: 2018 മാ​ർ​ച്ച് 23ന് ​കാ​ണാ​താ​വു​ക​യും 24 ന് ​ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തു​ക​യും ചെ​യ്ത വെ​ഞ്ചേ​മ്പ്, അ​യ​ണി​ക്കോ​ട് മം​ഗ​ല​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ലാ​ൽ – ഗി​രി​ജാ ദ​മ്പ​തി​ക​ളു​ടെ മ​ക​നും ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ജി​ഷ്ണു ലാ​ലി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ലെ അ​ന്വേ​ഷ​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ.

അ​ന്വേ​ഷ​ണം എ​ങ്ങ ുമെ​ത്താ​തെ തു​ട​രു​ന്ന​തും മ​ര​ണ​കാ​ര​ണ​ത്തി​ലും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും വൈ​രു​ധ്യ​വും അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടു​ന്നു.

ദു​രൂ​ഹ​മ​ര​ണ​ത്തി​ന് പി​ന്നി​ൽ ചി​ല​രു​ടെ പേ​രു​ക​ൾ പ​രാ​മ​ർ​ശി​ച്ചു എ​ങ്കി​ലും ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലും ത​യ്യാ​റാ​യി​ട്ടി​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ മു​ങ്ങി​മ​ര​ണ​മെ​ന്ന് പ​റ​യു​മ്പോ​ഴും അ​ന്ന​നാ​ള​ത്തി​ൽ വെ​ള്ള​മെ​ത്തി​യി​ട്ടി​ല്ല എ​ന്നും പ​റ​യു​ന്നു​ണ്ട്.

മ​ര​ണം ന​ട​ന്ന​താ​യി പ​റ​യു​ന്ന ദി​വ​സം വീ​ട്ടി​ൽ ക​ണ്ട ര​ക്ത​ക​റ​യെ​ക്കു​റി​ച്ചും ഒ​ന്നും പ​റ​യാ​തെ അ​ന്വേ​ഷ​ണം നീ​ളു​മ്പോ​ൾ കേ​സ് സി​ബി​ഐ യെ ​ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് പു​ന​ലൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ല എ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഏ​ഴി​ന് രാ​വി​ലെ 10ന് ​പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും.

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഞ്ഞ​പ്പാ​റ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പു​ന​ലൂ​ർ ഹ​രി, ആ​ർ.​അ​ജ​യ​കു​മാ​ർ, അ​ജി​കു​മാ​ർ, ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ അ​നി​ലാ​ൽ, ഗി​രി​ജ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment