ഉ​ത്തേ​ജ​ക മ​രു​ന്ന്; നി​ർ​മ​ല ഷി​യോ​റ​ണി​ന് നാ​ലു വ​ർ​ഷം വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ അ​ത്‌ല​റ്റ് നി​ർ​മ​ല ഷി​യോ​റ​ണിനു നാ​ലു വ​ർ​ഷം വി​ല​ക്ക്. അ​ത്‌ല​റ്റി​ക് ഇ​ന്‍റ​ഗ്രി​റ്റി യൂ​ണി​റ്റ് (എഐയു) ആ​ണ് താ​ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​രോ​ധി​ത മ​രു​ന്നു​ക​ളാ​യ ഡ്രോ​സ്റ്റ​നോ​ളോ​ൻ, മെ​റ്റെ​നോ​ളോ​ൻ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം നി​ർ​മ​ല​യു​ടെ സാ​ന്പി​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ച നി​ർ​മ​ല ഹി​യ​റിം​ഗി​ന് അ​ഭ്യ​ർ​ഥി​ച്ചി​ല്ലെ​ന്നും എ​ഐ​യു പ​റ​ഞ്ഞു.

ഇ​തോ​ടെ 2017-ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ർ​മ​ല നേ​ടി​യ ര​ണ്ടു മെ​ഡ​ലു​ക​ളും തി​രി​കെ വാ​ങ്ങും.

Related posts