ഈ​ർ​ക്കി​ലി​ ലോകാത്ഭുതങ്ങൾ..!  ജൂബിയുടെ കരവിരുതിൽ വിരിയുന്ന ഈർക്കിലി  താജ്മഹലും ടൈറ്റാനിക്കും ഡിനോസറുമെല്ലാം അത്ഭുതമാകുന്നു;  എല്ലാ പിന്തുണയുമായി കുടുംബവും

ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ
വ​ട​ക്ക​ഞ്ചേ​രി: ഈ​ർ​ക്കി​ൽ​കൊ​ണ്ട് വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ക​യാ​ണ് പാ​ല​ക്കു​ഴി പി​സി​എ​യി​ലെ ക​ർ​ഷ​ക​നാ​യ വേ​ലം​പ​റ​ന്പി​ൽ ജൂ​ബി ജോ​ർ​ജ്. ക​ണ്ടു​നി​ല്ക്കു​ന്ന​വ​രെ അ​ന്പ​ര​പ്പി​ക്കു​ന്ന ക​ര​വി​രു​താ​ണ് ജൂ​ബി​യു​ടെ ഈ​ർ​ക്കി​ൽ ക​ലാ​സൃ​ഷ്ടി​ക​ൾ​ക്കു പി​ന്നി​ൽ.

എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത ഈ​ർ​ക്കി​ലി തു​ണ്ടു​ക​ൾ അ​തി​സൂ​ക്ഷ്മ​ത​യോ​ടെ അ​ടു​ക്കി​വ​ച്ച് സു​ന്ദ​ര​ശി​ല്പ​ങ്ങ​ൾ​ക്കാ​ണ് ജൂ​ബി രൂ​പം​ന​ല്കു​ന്ന​ത്. ഇ​രു​ന്നൂ​റു​ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ ദി​നോ​സ​റും നൂ​റു​ദി​വ​സം എ​ടു​ത്ത ടൈ​റ്റാ​നി​ക് ക​പ്പ​ലു​മെ​ല്ലാം ജൂ​ബി​യു​ടെ മാ​സ്റ്റ​ർ പീ​സു​ക​ളാ​ണ്.

ഈ​ർ​ക്കി​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ വേണം ഈ ​ശ്ര​ദ്ധ​യും ക​ര​വി​രു​തും. ന​ല്ല ക്ഷ​മ​യും ഈ ​വി​സ്മ​യ രൂ​പ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു വേ​ണം. തോ​ട്ട​ത്തി​ലെ കൃ​ഷി​പ്പ​ണി​ക​ൾ ക​ഴി​ഞ്ഞ് ഒ​ഴി​വു​സ​മ​യ​ത്താ​ണ് ജൂ​ബി​യു​ടെ ശി​ല്പ​നി​ർ​മാ​ണം. വീ​ട്ടു​കാ​രും ഭാ​ര്യ ലി​ജി​യും മ​ക്ക​ളാ​യ എ​ൽ​ന​യും എ​ൽ​ബി​നു​മെ​ല്ലാം സ​ഹാ​യ​ത്തി​നു​ണ്ട്.

നി​ര​വ​ധി കാ​ർ​ഷി​ക​മേ​ള​ക​ളി​ൽ ജൂ​ബി ശി​ല്പ​പ്ര​ദ​ർ​ശ​നം ന​ട​ത്തി. നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ശി​ല്പം ആ​ദ്യം പേ​പ്പ​റി​ൽ വ​ര​ച്ച് പൂ​ർ​ണ​ത വ​രു​ത്തും. തു​ട​ർ​ന്നാ​ണ് ഈ​ർ​ക്കി​ൽ​കൊ​ണ്ട് നി​ർ​മി​ക്കു​ക. 15 വ​ർ​ഷം​മു​ന്പ് ഈ​ർ​ക്കി​ൽ​കൊ​ണ്ട് വീ​ടി​ന്‍റെ മോ​ഡ​ൽ ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു തു​ട​ക്കം.

പി​ന്നെ ശി​ല്പ​നി​ർ​മാ​ണം ഹ​ര​മാ​യി മാ​റി. ഒ​ന്നി​നൊ​ന്ന് മി​ക​വു പു​ല​ർ​ത്തു​ന്ന​താ​ണ് ജൂ​ബി​യു​ടെ ശി​ല്പ​ങ്ങ​ളെ​ല്ലാം. പാ​ല​ക്കു​ഴി​യി​ലെ മി​നി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന വേ​ദി​ക്ക​രി​കി​ലും ജൂ​ബി​യു​ടെ ശി​ല്പ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രു​ന്നു.

Related posts