ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണമെന്നത്  സ​ർ​ക്കാ​രി​ന്‍റെ അ​ജ​ണ്ടയല്ലെന്ന് കെ.​പ്ര​കാ​ശ്ബാ​ബു

കു​ള​ത്തൂ​പ്പു​ഴ: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണം എ​ന്ന് ഒ​രു സ​ന്ദ​ർ​ഭ​ത്തി​ലും ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളോ അ​തി​ൻെ​റ വ​നി​താ വി​ഭാ​ഗ​മോ ആവശ്യപ്പെട്ടിട്ടില്ല. കാ​ര​ണം അ​ത് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ൻെ​റ അ​ജ​ണ്ട​യ​ല്ല .സു​പ്രീം കോ​ട​തി വി​ധി മാ​നി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് സിപി​എെ സം​സ്ഥാ​ന അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ് ബാ​ബു .

ഇ​ട​തു​മു​ന്ന​ണി കു​ള​ത്തൂ​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച ന​വോ​ദ്ധാ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേഹം. കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ൻ ചി​ലർ ത​യാ​റാ​കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​വാ​നും ന​വോദ്ധാന മൂ​ല്യ​ങ്ങ​ളെ ച​വി​ട്ടി മ​തി​ക്കാ​ൻ ശ്ര​മി​ക്കു​ന്നവരെ ത​ട​യി​ടു​വാ​നും ജ​ന​വി​ഭാ​ഗ​ങ്ങ​ളും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ധേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

സിപിഎെ കു​ള​ത്തൂ​പ്പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​അ​നി​ൽ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗ​ത്തി​ൽ ബാ​ബു​പ​ണി​ക്ക​ർ ,എ​സ്.​ഗോ​പ​കു​മാ​ർ,ബ്ലോ​ക്ക് പ​ഞ്ച​യ്ത്ത് അം​ഗം ര​വീ​ന്ദ്ര​ൻ പി​ള​ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ലൈ​ലാ​ബീ​വി, ലി​ജു​ജ​മാ​ൽ,സ​ന്തോ​ഷ്, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts