പ​തി​നേ​ഴുകാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ  ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; മറ്റൊരു പോക്സോ കേസിൽ പ്രതിയാണ് പിടിയിലായ അരുൺ ദേവ്

പ​ത്ത​നാ​പു​രം: പ​തി​നേ​ഴുകാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓട്ടോഡ്രൈവറായ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ.​അ​ലി​മു​ക്ക് വെ​ട്ടി​തി​ട്ട ച​രു​വി​ള​വീ​ട്ടി​ൽ അ​രു​ൺ ദേ​വ് (24) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.​ ഹ​യ​ർ സെ​ക്ക​ൻഡറി വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് പെ​ൺ​കു​ട്ടി. അ​ലി​മു​ക്ക് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​രു​ൺ ദേ​വ് പെ​ൺ​കു​ട്ടി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​റു​ള്ള​താ​യും ഓ​ട്ടോ​യി​ൽ പ​ല പ്രാ​വി​ശ്യം ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്തി​ട്ടു​ള്ള​താ​യും പ​റ​യു​ന്നു.​

ഇ​ന്ന​ലെ പു​ന്ന​ല​യി​ൽ കാ​ർ​ഷി​ക മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മ​ഡ് ഫു​ട്ബാ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ അ​നു​ന​യി​പ്പി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി വി​ജ​ന​മാ​യ വ​നാ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്.​അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച പെ​ൺ​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ ചി​കി​ത്സ​യ്ക്കാ​യി പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി പ്ര​കാ​രം പ​ത്ത​നാ​പു​രം എ​സ്.​ഐ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം പ്ര​തി​യെ വെ​ട്ടി​ത്തി​ട്ട​യി​ലെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​സം​ഭ​വ​ത്തി​ൽ അ​രു​ൺ രാ​ജി​ന്റെ സ​ഹാ​യി​ക​ളാ​യ ര​ണ്ട് പേ​രെ പ​റ്റി​യും പോലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​

പു​ന്ന​ല സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി വി​വാ​ഹം ക​ഴി​ച്ച​തി​ലും,ഇ​ട​മ​ൺ വെ​ള്ളി​മ​ല സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്തി​നു വേ​ണ്ടി വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ​തി​ലും പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ്സി​ലെ പ്ര​തി​യാ​ണ് അ​രു​ൺ രാ​ജ്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts