വെ​ളി​ച്ച​മി​ല്ല…​ ആ​ന​ക​ൾ ഇ​റ​ങ്ങു​ന്നു: കാ​ന​ന​പാ​ത​യി​ൽ തീ​ർ​ഥാ​ട​ക യാ​ത്ര അ​പ​ക​ട​ത്തി​ൽ

ക​ണ​മ​ല: അ​ഴു​ത​യി​ൽ നി​ന്നു പ​മ്പ​യി​ലേ​ക്കു​ള്ള പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ വ​ന​പാ​ത​യി​ൽ രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ലെ​ന്ന് പ​രാ​തി. വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ട​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലൈ​റ്റു​ക​ളാ​ണ് ആ​കെ​യു​ള്ള വെ​ളി​ച്ചം.

പാ​ത​യി​ൽ ലൈ​റ്റു​ക​ൾ വി​ര​ള​മാ​യാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു തീ​ർ​ഥാ​ട​ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന് പു​റ​മെ വീ​ണ്ടും ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ഭ​ക്ത​രെ ആ​ക്ര​മി​ച്ചു.

നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് മു​ൻ​നി​ർ​ത്തി രാ​ത്രി​യി​ൽ യാ​ത്ര​യ്ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വ​ന​പാ​ത​യി​ൽ രാ​ത്രി​യി​ൽ ത​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷി​ത​ത്വം ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് ക​ണ​മ​ല വാ​ർ​ഡം​ഗം അ​നീ​ഷ് വാ​ഴ​യി​ൽ പ​റ​ഞ്ഞു.

രാ​ത്രി​യി​ൽ ത​ങ്ങു​ന്ന​തി​നാ​യി യാ​ത്ര ചെ​യ്യു​മ്പോ​ൾ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ടോ​ർ​ച്ച് തെ​ളി​ച്ചാ​ണ് തീ​ർ​ഥാ​ട​കാ​രി​ൽ പ​ല​രു​മെ​ത്തു​ന്ന​ത്. ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വ​ന​പാ​ത​യി​ൽ പ്ര​കാ​ശം ന​ൽ​കു​ന്ന​തി​ന് ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​ത് ക​ട​ക​ളി​ലാ​ണെ​ന്നാ​ണ് പ​രാ​തി. വെ​ളി​ച്ച​ത്തി​ന് ദി​വ​സ​വും ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് ഫീ​സ് ഈ​ടാ​ക്കു​ന്നു​ണ്ട്.

Related posts