കാരുണ്യയുടെ കാരുണ്യം!! ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ശി​വ​ദാ​സ​ൻ ല​ക്ഷ​പ്ര​ഭു​വാ​യി

ക​രു​വാ​ര​കു​ണ്ട്: ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ല​ക്ഷ​പ്ര​ഭു​വാ​യി. കാ​ളി​കാ​വ് വെ​ള്ള​യൂ​ർ കാ​വു​ങ്ങ​ൽ സ്വ​ദേ​ശി​യും മാ​ന്പു​ഴ റ​ബ്ബ​ർ പ്രോസ​സിം​ഗ് യൂ​ണി​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യ വ​ട​ക്കേ​തി​ൽ ശി​വ​ദാ​സ​ൻ (63) നാ​ണ് കാ​രു​ണ്യ ഭാ​ഗ്യ​ക്കു​റി​യു​ടെ 80 ല​ക്ഷം ലഭിച്ചു. ശ​നി​യാ​ഴ്ച ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാ​രു​ണ്യ 379 ലോ​ട്ട​റി​യു​ടെ KZ 626471 എ​ന്ന ന​ന്പ​റി​നാ​ണ് ഒ​ന്നാം സ്ഥാ​ന​മാ​യ 80 ല​ക്ഷം ലഭിച്ചത് തു​വ്വൂ​രി​ൽ കെ​ആ​ർ​കെ ലോ​ട്ട​റി ഏ​ജ​ൻ​സി ന​ട​ത്തു​ന്ന രാ​മ​കൃ​ഷ്ണ​നി​ൽ നി​ന്നാ​ണ് ഇ​ദ്ദേ​ഹം ടി​ക്കെ​റ്റെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷം നെ​റ്റി​ൽ ത​ന്‍റെ ടി​ക്ക​റ്റി​ന്‍റെ ന​ന്പ​ർ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച ശി​വ​ദാ​സ​ൻ നി​രാ​ശ​യോ​ടെ ടി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞു. നൂ​റു രൂ​പാ മു​ത​ൽ 5000 രൂ​പാ വ​രെ​യു​ള്ള ന​ന്പ​റു​ക​ളി​ൽ ത​ന്‍റെ ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടാ​ത്ത​താ​യി​രു​ന്നു ഇ​തി​ന് കാ​ര​ണം. പി​ന്നീ​ട് ത​ന്‍റെ സു​ഹൃ​ത്തി​ൽ നി​ന്നു​മാ​ണ് തു​വ്വൂ​ർ കെ.​ആ​ർ കെ ​ലോ​ട്ട​റി ഏ​ജ​ൻ​സി വ​ഴി വി​റ്റ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ്ഥാ​ന​മു​ണ്ട​ന്ന് അ​റി​യു​ന്ന​ത്.

ഉ​ട​ൻ വ​ലി​ച്ചെ​റി​ഞ്ഞ ടി​ക്ക​റ്റും, ന​ന്പ​റും നോ​ക്കി​യ​പ്പോ​ൾ 80 ല​ക്ഷ​ത്തി​ന്‍റെ ഭാ​ഗ്യം ത​നി​ക്ക് സ്വ​ന്തം.​ശ​നി​യും, ഞാ​യ​റും ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ൽ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച കാ​ര്യം ശി​വ​ദാ​സ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ല്ല. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ക​രു​വാ​ര​ക്കു​ണ്ട് ശാ​ഖ​യി​ൽ ഏ​ൽ​പ്പി​ച്ചു.

Related posts