തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പോയ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്.പോറ്റിയുടെ വീട്ടില്‍ ഒരു തവണ മാത്രമാണ് പോയതെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പങ്കെടുത്തത്. പോലീസ് അകമ്പടിയോടെയാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.പോറ്റിയുമായി അനാവശ്യമായ ഒരു ഇടപാടുമില്ല.
ശബരിമലയില്‍ വച്ച് നിരവധി തവണ പോറ്റിയെ കണ്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കടകംപള്ളി സുരേന്ദ്രനും സിപിഎം നേതാവ് രാജു എബ്രഹാമും ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പോയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.m
