തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കടകംപള്ളിക്കുമേല് നടപടിയെടുക്കാതിരിക്കാന്‍ എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ്.
2019 ല്‍ പോറ്റി സ്വര്‍ണക്കൊള്ള നടത്തിയെന്നറിഞ്ഞിട്ട് 2025 ല്‍ വീണ്ടും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ഏല്‍പ്പിച്ചത് ദേവസ്വം മന്ത്രിയും പ്രസിഡന്റും അറിഞ്ഞ് കൊണ്ടാണ്.
പ്രതിപക്ഷം മാതൃകാപരമായാണ് സഭയില്‍ പ്രതിഷേധിച്ചത്. സഭയില്‍ എങ്ങനെ പെരുമാറണമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രി എം.ബി രാജേഷിനും വി.ശിവന്‍കുട്ടിക്കും സമനില തെറ്റിയോ എന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
