സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളി​ക്ക് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ട്; എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ട​കം​പ​ള്ളി​ക്കുമേ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യാ​ണ്. 2019 ല്‍ ​പോ​റ്റി സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ത്തി​യെ​ന്ന​റി​ഞ്ഞി​ട്ട് 2025 ല്‍ ​വീ​ണ്ടും സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വീ​ണ്ടും ഏ​ല്‍​പ്പി​ച്ച​ത് ദേ​വ​സ്വം മ​ന്ത്രി​യും പ്ര​സി​ഡ​ന്‍റും അ​റി​ഞ്ഞ് കൊ​ണ്ടാ​ണ്. പ്ര​തി​പ​ക്ഷം മാ​തൃ​കാ​പ​ര​മാ​യാ​ണ് സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. സ​ഭ​യി​ല്‍ എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യു​ടെ ക്ലാ​സ് ത​ങ്ങ​ള്‍​ക്ക് വേ​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മ​ന്ത്രി എം​.ബി രാ​ജേ​ഷി​നും വി.​ശി​വ​ന്‍​കു​ട്ടി​ക്കും സ​മ​നി​ല തെ​റ്റി​യോ എ​ന്നും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Read More

പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ പോ​യി​ട്ടു​ണ്ട്; ​നി​ര​വ​ധി ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്; പോ​റ്റി​യു​ടെ വീ​ട്ടി​ൽ പോ​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്; മ​റു​പ​ടി​യു​മാ​യി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ പോ​യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് പോ​യ​തെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പോ​റ്റി​യു​മാ​യി അ​നാ​വ​ശ്യ​മാ​യ ഒ​രു ഇ​ട​പാ​ടു​മി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ വ​ച്ച് നി​ര​വ​ധി ത​വ​ണ പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും സി​പി​എം നേ​താ​വ് രാ​ജു എ​ബ്ര​ഹാ​മും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ പോ​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.m

Read More

അ​രു​തേ, അ​ങ്ങ​നെ വി​ളി​ക്ക​രു​തേ… സ്വ​ർ​ണ​ക്ക​ള്ള​നെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍; സ​തീ​ശ​ന്‍റെ മ​റു​പ​ടി​ക്കാ​യ് കാ​ത്ത് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​നെ​ന്ന് വി​ളി​ക്ക​രു​ത് മു​ൻ ദേ​വ​സ്വം മ​ന്ത്രി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ന​ൽ​കി​യ മാ​ന​ന​ഷ്‌​ട​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി കടകംപള്ളി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ർ​ണ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വാ​ദം പ​രി​ഗ​ണ​ന​യി​ൽ എ​ടു​ത്ത കോ​ട​തി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​റു​പ​ടി എ​ന്താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​നോ​ട് ചോ​ദി​ച്ചു.ത​ന്‍റെ ക​ക്ഷി​യോ​ട് ചോ​ദി​ച്ച ശേ​ഷം മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സ​തീ​ശ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മൃ​ദു​ൽ ജോ​ൺ മാ​ത്യു മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 18 ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് ഉ​ത്ത​മ​ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് സ​തീ​ശ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Read More

കടകംപള്ളി സ്വപ്‌നയുടെ വീട്ടില്‍ നിരവധി തവണ പോയി ! ദേവസ്വം മന്ത്രിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍; കടകംപള്ളി കുടുങ്ങുമോ ?

സ്വര്‍ണക്കടത്തു കേസില്‍ രണ്ടാം മന്ത്രിയുടെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ മുതല്‍ ആരോപണ വിധേയനായ വ്യക്തിയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ കടകംപള്ളിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു. സ്വപ്നയുടെ വീട്ടില്‍ മന്ത്രി പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെയെന്നും സ്വപ്ന സുരേഷില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ടെന്നും ഇതിനാല്‍ സ്വപ്ന സുരേഷ്-കടകംപള്ളി സുരേന്ദ്രന്‍ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു.

Read More