പഴമയുടെ പ്രൗഢിയുമായി  നിലകൊള്ളുന്ന ആലപ്പുഴ കടൽപ്പാലം വീണ്ടുമൊരുങ്ങുന്നു

വി.​എ​സ്. ര​തീ​ഷ്
ആ​ല​പ്പു​ഴ:​പ​ഴ​മ​യു​ടെ ഗ​ത​കാ​ല പ്രൗ​ഢി​യി​ലേ​ക്ക്് പു​തു​ത​ല​മു​റ​ക്ക് ചൂ​ണ്ടു​പ​ല​ക​യാ​കാ​ൻ ആ​ല​പ്പു​ഴ ക​ട​ൽ​പ്പാ​ല​മൊ​രു​ങ്ങു​ന്നു. ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ട​ൽ​പ്പാ​ലം ന​വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ട​ൽ​പ്പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ട​ലി​ൽ വീ​ണു പോ​യ പ​ഴ​യ ക​ട​ൽ​പ്പാ​ല​ത്തി​ന്‍റെ ക്രെ​യി​ന​ട​ക്ക​മു​ള്ള​വ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ ക​ര​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നു അ​റി​യു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​വ​ളം ആ​സ്ഥാ​ന​മാ​ക്കി​യു​ള്ള ബോ​ണ്ട് സ​ഫാ​രി സ്കൂ​ബ ടീ​മം​ഗ​ങ്ങ​ളാ​ണ് ക​ട​ൽ​പ്പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് ജ​ലോ​പ​രി​ത​ല​ത്തി​ന​ടി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പൈ​തൃ​ക പ​ദ്ധ​തി ഭാ​ഗ​മാ​യി ക​ട​ൽ​പ്പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും പോ​ർ​ട്ട് മ്യൂ​സി​യം ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് ക​ട​ലി​ന​ടി​യി​ൽ പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത കു​റ​വു​ണ്ടെ​ങ്കി​ൽ വീ​ണ്ടും ജ​ലോ​പ​രി​ത​ല​ത്തി​നി​ട​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ധ്രു​വ​ദേ​വ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ട​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ഴ​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ​ഴ​യ പി​യ​ർ മാ​സ്റ്റ​ർ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് 20000 സ്ക്വ​യ​ർ ഫീ​റ്റി​ൽ പോ​ർ​ട്ട് മ്യൂ​സി​യ​മൊ​രു​ക്കും.ആ​ല​പ്പു​ഴ ക​ട​ൽ​പ്പാ​ല​ത്തി​ന്‍റെ ഉ​ത്ഭ​വം മു​ത​ൽ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച സ​മ​യം വ​രെ​യു​ള്ള ച​രി​ത്രം, ക​പ്പ​ൽ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ന്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​യി​രി​ക്കും മ്യൂ​സി​യം.

ആ​ല​പ്പു​ഴ പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സം​ര​ക്ഷ​ണ പ​ദ്ധ​തി ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ക​ട​ൽ​പ്പാ​ലം പു​ന​ർ​നി​ർ​മാ​ണ​വും മ്യൂ​സി​യ​ങ്ങ​ളു​ടെ പ​ര​ന്പ​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ർ​ട്ട് മ്യൂ​സി​യ നി​ർ​മാ​ണ​വു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 28ന് ​ആ​ല​പ്പു​ഴ​യി​ൽ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
നു

Related posts