കാ​ടെ​ന്നാ​ൽ കാ​ടു​മാ​ത്ര​മ​ല്ല വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​റ​ച്ചാ​ർത്തുംകൂടി; കാ​ട​ക​ത്തി​ന്‍റെ വൈ​വി​ധ്യ​വു​മാ​യി ബ​യോം വ​ന്യ​ജീ​വി ചി​ത്ര​പ്ര​ദ​ർ​ശ​നം

തൃ​ശൂ​ർ: കാ​ടെ​ന്നാ​ൽ കാ​ടു​മാ​ത്ര​മ​ല്ല വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​റ​ച്ചാ​ർ​ത്താ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണി​വി​ടെ ഒ​രൂ​കൂ​ട്ടം ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ. ബാ​ങ്കിം​ഗ്, ഐ​ടി, എ​ൻ​ജി​നീ​യ​റിം​ഗ്, പ്രഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്ര​ഫി, ഗ​വേ​ഷ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ പ​തി​നൊ​ന്നുപേ​രു​ടെ​യും ഇ​ഷ്ടം പ്ര​കൃ​തി, വ​ന്യ​ജീ​വി എ​ന്നാ​കു​ന്പോ​ൾ ബ​യോം ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം സ​മ്മാ​നി​ക്കു​ന്ന​ത് വ​ന്യ​ത​യു​ടെ സൗ​ന്ദ​ര്യം.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന്യ​ജീ​വി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി കേ​ര​ള​ത്തി​ലെ പ​തി​നൊ​ന്നോ​ളം ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ എ​ക്സി​ബി​ഷ​നാ​ണ് തു​ട​ക്ക​മാ​യ​ത്. ഈ ​ജൈ​വ വൈ​വി​ധ്യ​ത്തെ ചി​ത്രീ​ക​രി​ച്ചുകൊ​ണ്ടു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് വ​ള​ർ​ന്നുവ​രു​ന്ന ത​ല​മു​റ​യേ​യും മു​തി​ർ​ന്ന​വ​രെ​യും ബോ​ധ​വാന്മാ​രാ​ക്കു​ക എ​ന്ന​താ​ണ് എ​ക്സി​ബി​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഫോ​ട്ടോ​ക​ളു​ടെ വി​ല്പ​ന​യി​ൽനി​ന്നു ല​ഭി​ക്കു​ന്ന തു​ക അ​ടു​ത്തി​ടെ മ​ര​ണ​പ്പെ​ട്ട പ്ര​കൃ​തിനി​രീ​ക്ഷ​ക​ൻ ബൈ​ജു കെ. ​വാ​സു​ദേ​വിന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റു​വാ​നാ​ണ് ബ​യോം സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം. ആ​ദ്യ ദി​നം ത​ന്നെ മൂ​ന്നു ചി​ത്ര​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ന്നു. മൃ​ദു​ല മു​ര​ളി, അ​ഭി​ലാ​ഷ് ര​വീ​ന്ദ്ര​ൻ, അ​രു​ണ്‍ വി​ജ​യ​കു​മാ​ർ, പി.​വി. മു​ര​ളി​മോ​ഹ​ൻ, പി.കെ. മു​ഹ​മ്മ​ദ് സ​യീ​ർ, സ​ലീ​ഷ് മേ​നാ​ച്ചേ​രി, സ​ന്ദീ​പ് ദാ​സ്, കെ. ശ​ശി​കി​ര​ണ്‍, ​ശ്രീ​ദേ​വ് പു​തൂ​ർ, സു​ജി​ത്ത് സു​രേ​ന്ദ്ര​ൻ, വി​നോ​ദ് വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

നാ​ലു​നാ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ ഫോ​ട്ടോ പ്ര​ദ​ർ​ശ​നത്തി​നാ​ണ് ല​ളി​ത​ക​ല അ​ക്കാ​ദ​മി ഹാ​ളി​ൽ തു​ട​ക്ക​മാ​യ​ത്. വ​നം​വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​റും പ്ര​കൃ​തി ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ സം​വി​ധാ​യ​ക​നു​മാ​യ പി.​എം. പ്ര​ഭു ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​ച്ച​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ പ്ര​വീ​ണ്‍ പി.​മോ​ഹ​ൻ​ദാ​സ്, നി​ക്കോ​ണ്‍ ഇ​ന്ത്യ പ്ര​തി​നി​ധി എ​ൻ. രാ​ജ​ശേ​ഖ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts