കൈ​പ്പ​മം​ഗ​ലം സ്വ​ർ​ണ​ക്ക​വ​ർ​ച്ച: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം; പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

 

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കൈ​പ്പ​മം​ഗ​ല​ത്തെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ജ്വ​ല്ല​റി ഉ​ട​മ​യു​ടെ മൊ​ഴി വീ​ണ്ടും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സ്വ​ർ​ണം ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി​യി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഈ ​സം​ശ​യം ദു​രീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ജ്വ​ല്ല​റി ഉ​ട​മ​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൈ​പ്പ​മം​ഗ​ലം മൂ​ന്നു​മു​റി​യി​ലെ ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്. സെ​ന്‍റ​റി​ലെ ഗോ​ൾ​ഡ് ഹാ​ർ​ട്ട് ജ്വ​ല്ല​റി​യു​ടെ ചു​മ​ർ തു​ര​ന്ന് മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി.

ഇ​ന്ന​ലെ രാ​വി​ലെ ഷോ​റൂം തു​റ​ക്കാ​നെ​ത്തി​യ ഉ​ട​മ സ​ലീ​മാ​ണ് മോ​ഷ​ണ​വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​തെ​ന്നു പ​റ​യു​ന്നു. ജ്വ​ല്ല​റി​യു​ടെ പി​ൻ​വ​ശ​ത്തെ ഭി​ത്തി തു​ര​ന്നാ​ണ് മോ​ഷ​ണം. ജ്വ​ല്ല​റി​ക്കു​ള്ളി​ൽ മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment