കളി മതിയാക്കി കക്ക; ഫു​ട്‌​ബോ​ളി​ല്‍ മ​റ്റൊ​രു റോ​ളി​ല്‍ താ​ന്‍ തു​ട​രും

റി​യോ ഡി ​ഷാനെറോ: മു​ന്‍ ലോ​ക​ക​പ്പ് ചാ​മ്പ്യ​ന്‍, ബ്ര​സീ​ലിന്‍റെ ഫു​ട്‌​ബോ​ള്‍ താ​രം ക​ക്ക വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലൂ​ടെ​യാ​ണ് ക​ക്ക വി​ര​മി​ക്ക​ല്‍ തീ​രു​മാ​നം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ഒ​രു ക​ളി​ക്കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മാ​ണ് താ​ന്‍ വി​ര​മി​ക്കു​ന്ന​തെ​ന്നും ഫു​ട്‌​ബോ​ളി​ല്‍ മ​റ്റൊ​രു റോ​ളി​ല്‍ താ​ന്‍ തു​ട​രു​മെ​ന്നും ക​ക്ക പ​റ​ഞ്ഞു. 35-ാം വ​യ​സി​ലാ​ണ് താ​ര​ത്തി​ന്‍റെ വി​ര​മി​ക്ക​ല്‍.

ഇനി കളിക്കാരാ നായല്ല, ഏ​തെ​ങ്കി​ലും ഒ​രു ക്ല​ബി​ന്‍റെ മാ​നേ​ജ​രാ​യോ സ്‌​പോ​ര്‍ട്ടിം​ഗ് ഡ​യ​റ​ക്ട​റാ​യോ ഫു​ട്‌​ബോ​ളി​നൊ​പ്പം ന​ട​ക്കാ​നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു ക​ക്ക വ്യ​ക്ത​മാ​ക്കി.2002 ല്‍ ​ഫി​ഫ ലോ​ക​ക​പ്പും 2005, 2009 ഫി​ഫ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ക​പ്പും നേ​ടി​യ ബ്ര​സീ​ല്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന ക​ക്ക ഏ​റെ വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ളും സ്വ​ന്ത​മാ​ക്കി. 2007ല്‍ ​മാ​ത്രം പ​ത്തി​ലേ​റെ ബ​ഹു​മ​തി​ക​ളാ​ണ് ക​ക്ക​യെ തേ​ടി​യെ​ത്തി​യ​ത്.

ഫി​ഫ വേ​ള്‍ഡ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍, ഫി​ഫ്‌​പ്രോ വേ​ള്‍ഡ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍, വേ​ള്‍ഡ് സോ​ക്ക​ര്‍ പ്ലെ​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍, ഇ​യാ​ഫ് ലാ​റ്റി​ന്‍ സ്‌​പോ​ര്‍ട്‌​സ് മാ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍, യു​വേ​ഫ ക്ല​ബ് ഫു​ട്‌​ബോ​ള​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ എ​ന്നി​വ​യ്ക്കു പു​റ​മേ ബാ​ല​ന്‍ ഡി ​ഓ​റും ഫി​ഫ വേ​ള്‍ഡ് പ്ല​യ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​ര​വു‍ 2007ല്‍ ​ക​ക്ക​യെ തേ​ടി​യെ​ത്തി.

ഇ​നി​യും അ​വ​സാ​നി​ക്കാ​ത്ത ബ​ഹു​മ​തി​പ്പ​ട്ടി​ക​ക​ളി​ല്‍ ഒ​ട്ടും അ​ഹ​ങ്ക​രി​ക്കു​ന്നി​ല്ല എ​ന്ന​തു ത​ന്നെ​യാ​ണ് ക​ക്ക​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. എ​ല്ലാം ദൈ​വ​ത്തി​ന്‍റെ കൃ​പ കൊ​ണ്ടു മാ​ത്ര​മാ​ണെ​ന്ന് അ​ടി​യു​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന താ​രം ത​ന്‍റെ ട്വി​റ്റ​റി​ല്‍ കു​റി​ച്ച​തും അ​തു ത​ന്നെ​യാ​ണ്. ‘’ ദൈ​വ​മേ, ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ള​രെ കൂ​ടു​ത​ല്‍ അ​ങ്ങ് എ​നി​ക്കു ന​ല്‍കി​യ​തി​ന് ന​ന്ദി പ​റ​യു​ന്നു. യേ​ശു​വി​ന്‍റെ നാ​മ​ത്തി​ല്‍ ഞാ​ന്‍ എ​ന്‍റെ അ​ടു​ത്ത യാ​ത്ര​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്നു.’’

സാ​വോ പോ​ളോ​യോ​ടൊ​പ്പം ക​രി​യ​ര്‍ ആ​രം​ഭി​ച്ച ക​ക്ക​യു​ടെ പ്ര​ക​ട​ന​മി​ക​വ് യൂ​റോ​പ്പി​ലെ മു​ന്‍നി​ര ക്ല​ബു​ക​ളി​ലൊ​ന്നാ​യ എ​സി മി​ലാ​നെ ആ​ക​ര്‍ഷി​ച്ചു. 2003ല്‍ ​മി​ലാ​ന്‍റെ ഭാ​ഗ​മാ​യ ക​ക്ക​യു​ടെ കാ​യി​ക​ജീ​വി​തം ക​ഥ പോ​ലെ അ​വി​ശ്വ​സ​നീ​യം. ബാ​ല​ന്‍ ഡി ​ഓ​ര്‍ അ​വാ​ര്‍ഡ് ക​ക്ക​യെ തേ​ടി​യെ​ത്തി​യ​തും മി​ലാ​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മ്പോ​ളാ​ണ്.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​ക്കും ല​യ​ണ​ല്‍ മെ​സി​ക്കും മു​മ്പ് ഈ ​ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി. 2007 യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് നേ​ടാ​ന്‍ മി​ലാ​നെ സ​ഹാ​യി​ച്ച​ത് ക​ക്ക​യു​ടെ ബൂ​ട്ടു​ക​ളാ​യി​രു​ന്നു. 10 ഗോ​ളു​ക​ളാ​ണ് മി​ലാ​നു വേ​ണ്ടി ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ താ​രം നേ​ടി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റി​ലെ ടോ​പ് സ്‌​കോ​റ​റും ബ്ര​സീ​ലി​യ​ന്‍ താ​ര​മാ​യി​രു​ന്നു.

മ​ധ്യ​നി​ര​യി​ല്‍ ക​ക്ക പു​ല​ര്‍ത്തി​യ മി​ക​വ് ക​ണ്ട റ​യ​ല്‍ മാ​ഡ്രി​ഡ് 2009ല്‍ ​തങ്ങളുടെ ഭാ​ഗ​മാ​ക്കി. 8.9 കോ​ടി ഡോ​ള​ര്‍ എ​ന്ന അ​ന്ന​ത്തെ ലോ​ക​റി​ക്കാ​ര്‍ഡ് തു​ക​യ്ക്ക് കക്കയെ സ്വ​ന്ത​മാ​ക്കി. പ​ക്ഷേ എ​ന്തു​കൊ​ണ്ടോ മി​ലാ​നി​ലെ പ്ര​ക​ട​നം മാ​ഡ്രി​ഡി​ല്‍ ആ​വ​ര്‍ത്തി​ക്കാ​ന്‍ പ​ല​പ്പോ​ഴും ക​ക്ക​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ലാ ​ലി​ഗ നേ​ടി​യ റ​യ​ലി​ന്‍റെ 2011-12, 2010-11 ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു.

റ​യ​ലി​നു​വേ​ണ്ടി 120 ക​ളി​യി​ല്‍ നി​ന്ന് 29 ഗോ​ളും 32 അ​സി​സ്റ്റു​മു​ള്ള ക​ക്ക 2013 ഓ​ഗ​സ്റ്റി​ല്‍ റ​യ​ല്‍ വി​ടു​ന്ന​തി​ല്‍ താ​ത്പ​ര്യ​മ​റി​യി​ച്ചു. 2013 സെ​പ്റ്റം​ബ​റി​ല്‍ വീ​ണ്ടും ക​ക്ക ത​ന്‍റെ പ​ഴ​യ ക്ല​ബാ​യ മി​ലാ​നി​ല്‍ തി​രി​ച്ചെ​ത്തി. 2014 ക​ക്ക മേ​ജ​ര്‍ സോ​ക്ക​ര്‍ ലീ​ഗി​ലേ​ക്കു ചേ​ക്കേ​റി. ഓ​ർ​ലാ​ന്‍ഡോ സി​റ്റി​ക്കു വേ​ണ്ടി ബൂ​ട്ടു​കെ​ട്ടി.

മു​ന്‍ ക്ല​ബ് സാ​വോ പോ​ളോ​യ്ക്കു വേ​ണ്ടി വാ​യ്പ വ്യ​വ​സ്ഥ​യി​ല്‍ ക​ളി​ച്ചു. 2015 വീ​ണ്ടും ഓ​ര്‍ലാ​ന്‍ഡോ സി​റ്റി​ക്കൊ​പ്പം ചേ​ര്‍ന്നു. ഓ​ര്‍ലാ​ന്‍ഡോ​യ്ക്കു വേ​ണ്ടി 75 ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ 24 ഗോ​ളും 23 അ​സി​സ്റ്റും സ്വ​ന്ത​മാ​ക്കി. ഓ​ര്‍ലാ​ന്‍ഡോ വി​ടു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​പ്പോ​ള്‍ മു​ന്‍ ക്ല​ബ്ബു​ക​ളാ​യ സാ​വോ പോ​ളോ​യും മി​ലാ​നും രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ ക​ളി​ക്കാ​ര​നാ​യി തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ക​ക്ക അ​റി​യി​ച്ചു.

ബ്ര​സീ​ലി​നു വേ​ണ്ടി 92 അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 29 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. 2014ല്‍ ​ബ്ര​സീ​ലി​ല്‍ വ​ച്ചു ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കാ​ത്ത​തും ക​ഴി​ഞ്ഞ​വ​ര്‍ഷം ന​ട​ന്ന കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് പ​രി​ക്കു മൂ​ലം മാ​റി​നി​ല്‍ക്കേ​ണ്ടി വ​ന്ന​തും ക​ക്ക​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ങ്ക​ട​ങ്ങ​ളി​ല്‍ പെ​ടു​ന്നു.

Related posts