ക​ക്ക​യം ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​മ​ർ​പ്പ​ണം 16ന്; ​ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ചു

കൂ​രാ​ച്ചു​ണ്ട്: പ്ര​തി​വ​ർ​ഷം 10.39 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പ്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ക​ക്ക​യ​ത്ത് വൈ​ദ്യു​തി വ​കു​പ്പ് ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് മെ​ഗാ​വാ​ട്ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി 16ന് ​രാ​വി​ലെ 10.30 ന് ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്ത് നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൽ പ​ദ്ധ​തി​യു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വഹി​ക്കും. ക​ക്ക​യം കെ​എ​സ്ഇ​ബി കോ​ള​നി മൈ​താ​നി​യി​ൽ പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി. മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

നി​ല​വി​ലു​ള്ള 100 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നി​ന്നും പു​റ​ന്ത​ള്ളു​ന്ന ജ​ല​മു​പ​യോ​ഗി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പ​വർ​ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ചു​ള്ള ട്ര​യ​ൽ റ​ൺ ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts