ഉദ്ഘാടനം കഴിഞ്ഞ് ഏഴ് നാൾ എത്തും മുമ്പ്; ചാത്തന്നൂർ മാർക്കറ്റിലെ സെപ്ടിക് ടാങ്കിന്‍റെ മേൽമൂടിതകർന്നനിലയിൽ

ചാ​ത്ത​ന്നൂ​ർ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക​കം നി​ർ​മ്മാ​ണം ഇ​ടി​ഞ്ഞു​ത​ക​ർ​ന്നു.​ സെ​പ്ടി​ക് ടാ​ങ്കി​ന്‍റെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്ക് പ​റ്റാ​തെ മാ​ർ​ക്ക​റ്റി​ലെ​ത്തി​യ ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ മാ​ർ​ക്ക​റ്റി​ൽ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചി​ല​വ​ഴി​ച് മ​ത്സ്യ ച​ന്ത​യും അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ചി​ല​വ​ഴി​ച്ച് ശു​ചി മു​റി​ക​ളും നി​ർ​മ്മി​ച്ചി​രു​ന്നു.​

മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രാ​ർ ന​ല്കി​യാ​യി​രു​ന്നു നി​ർ​മ്മാ​ണം. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും നി​ർ​മ്മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കി.​ നി​ർ​മ്മാ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്നു ത​ന്നെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൽ നാ​സ​ർ പു​തി​യ മ​ത്സ്യ ച​ന്ത​യു​ടെ​യും അ​നു​ബ​ന്ധ നി​ർ​മ്മാ​ണ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ർ​മ്മി​ച്ച ശു​ചി മു​റി​ക​ളു​ടെ സെ​പ്ടി​ക് ടാ​ങ്കി​ന്‍റെ മേ​ൽ മു​ടി​യാ​ണ് ത​ക​ർ​ന്ന​ത്.

ടൈ​ൽ​സ് പ​തി​ച്ച മേ​ൽ​മൂ​ടി വേ​ന​ൽ മ​ഴ​യി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. നി​ർ​മ്മാ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ സാ​ധു​ക​രി​ക്കു​ന്ന​താ​ണ് നി​ർ​മ്മാ​ണ​ത്തി​ലെ ത​ക​ർ​ച്ച. പു​തി​യ ശു​ചി മു​റി​ക​ൾ നി​ർ​മ്മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല.​

പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ച​ന്ത​യി​ലെ ക​ച്ച​വ​ട​ക്കാ​രും മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​വ​രും. ശു​ചി​മുറി​ക​ൾ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ന​ല്കാ​നാ​ണ് നീ​ക്ക​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment