കൊ​റോ​ണ: പാലക്കാട്ട് ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വം; 19 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

പാലക്കാട്: കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സ​ജീ​വ​മാ​യി തു​ട​രു​ന്നു. നി​ല​വി​ൽ 16 പേ​ർ വീ​ടു​ക​ളി​ലും മൂന്നുപേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

എ​ൻഐ​വിയി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച 21 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 17 എ​ണ്ണ​വും നെ​ഗ​റ്റീ​വാ​ണ്. ആ​കെ 205 ആ​ളു​കൾ ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 186 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​യി.

ഇ​തു​വ​രെ 143 കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു വ​ന്നി​ട്ടു​ള്ള​ത്.ചൈ​ന, ഹോ​ങ്കോം​ഗ്, താ​യ്‌ലൻഡ്, സിം​ഗ​പ്പൂ​ർ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, വി​യ​റ്റ്നാം, നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ഇ​റാ​ൻ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും വ​ന്ന​വ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. എ​ല്ലാ പ്രാ​ഥ​മി​ക/ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യും താ​ലൂ​ക്കാ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളേ​യും ചൈ​ന​യി​ൽ നി​ന്നും കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ആ​ളു​ക​ൾ​ക്കു ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കോ​ൾ സെ​ന്‍റ​ർ ന​ന്പ​ർ: 0491 2505264, 2505189, 2505303.

Related posts

Leave a Comment