’ആ​ന്തൂ​ർ മോ​ഡ​ൽ’ ക​ള​മ​ശേ​രി​യി​ലും ? മൂന്നുനില കെട്ടിടത്തിന്‍റെ പ്രവർത്തനാനുമതിക്കായി  വ​യോ​ധി​ക​നായ സക്കീർ കയറിയിറങ്ങിയത് 12 വർഷം;  മടക്കുന്നതിന്‍റെ കാരണം കേട്ടാൽ ഞെട്ടും

ബോബൻ ബി. കഴക്കേത്തറ

ക​ള​മ​ശേ​രി: ’ ആ​ന്തൂ​ർ മോ​ഡ​ൽ’ ത​ട​സ​വാ​ദ​ങ്ങ​ളു​മാ​യി വ​യോ​ധി​ക​നെ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി വ​ട്ടം​ചു​റ്റി​ക്കു​ന്ന​താ​യി പ​രാ​തി. സൗ​ത്ത് ക​ള​മ​ശേ​രി അ​റ​ന്പ​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ക്കീ​ർ (78) ആ​ണ് മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​നാ​യി ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഭാ​ര്യ ഫാ​ത്തി​മ്മ കാ​ത്തൂ​ണി​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു 2007 ജൂ​ലൈ ര​ണ്ടി​നാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ബി​എ 310/2007 ന​ന്പ​ർ പ്ര​കാ​രം നി​ർ​മാ​ണ​ത്തി​നാ​യി പെ​ർ​മി​റ്റ് ല​ഭി​ക്കു​ക​യും ചെ​യ്തു.

നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ന​ൽ​കാ​ൻ മാ​റി മാ​റി വ​ന്ന ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. റോ​ഡി​ൽ നി​ന്ന് മൂ​ന്ന് മീ​റ്റ​ർ ഇ​റ​ക്കി നി​ർ​മി​ച്ച​പ്പോ​ൾ 25 സെ​ന്‍റീ​മീ​റ്റ​ർ കു​റ​ഞ്ഞു​വെ​ന്ന​താ​ണ് അ​പാ​ക​ത​യാ​യി എ​ഞ്ചി​നീ​യ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​തെ​ന്ന് മു​ഹ​മ്മ​ദ് സ​ക്കീ​ർ പ​റ​യു​ന്നു. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഡ് 37 ൽ ​ന​ഗ​ര​സ​ഭ​യ്ക്കും സൗ​ത്ത് ക​ള​മ​ശേ​രി​ക്കും മ​ധ്യേ പ​ഴ​യ നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു എ​തി​ർ​വ​ശ​ത്താ​ണ് കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യാ​യി​രു​ന്ന ഈ ​റോ​ഡ് പ​ട്ടി​ക​യി​ൽ​നി​ന്നു മാ​റ്റി​യി​ട്ടി​ല്ലെ​ന്നും ആ​റ് മീ​റ്റ​ർ ഇ​റ​ക്കി പ​ണി​യ​ണ​മെ​ന്നു​മാ​ണ് ആ​ദ്യ സ​മ​യ​ത്ത് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് റോ​ഡി​നെ ദേ​ശീ​യ​പാ​ത പ​ട്ടി​ക​യി​ൽ​നി​ന്നും മാ​റ്റി. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡി​ൽ​നി​ന്നും 25 സെ​ന്‍റീ​മീ​റ്റ​ർ നീ​ളം കു​റ​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് അ​നു​മ​തി ന​ൽ​കാ​ൻ ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്നി​ൽ സ്ഥാ​പി​ച്ച ചി​ല്ലു​ക​ളി​ൽ​നി​ന്ന് അ​ള​ന്ന​പ്പോ​ഴു​ണ്ടാ​യ വ്യ​ത്യാ​സ​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് മു​ഹ​മ്മ​ദ് സ​ക്കീ​ർ പ​റ​യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഭാ​ര്യ​യും നി​ര്യാ​ത​യാ​യി. ഏ​ക മ​ക​ൻ ചെ​ന്നൈ​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന ചാ​യ്പ്പി​ലാ​ണ് സ​ക്കീ​ർ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഓ​രോ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​രും പ​ല​വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​രു നേ​താ​വി​ന് കെ​ട്ടി​ട​ത്തി​ന് മേ​ൽ ക​ണ്ണു​ണ്ടാ​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

Related posts