മ​ധ്യകേ​ര​ള​ത്തി​ലും വടക്കൻ കേരളത്തിലും മ​ഴ തു​ട​രും; ഒ​റീ​സ-​ബം​ഗാ​ൾ തീ​ര​ത്ത് പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ന്ന് മ​ഴ​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​റീ​സ-​ബം​ഗാ​ൾ തീ​ര​ത്ത് പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

ഈ ​ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി​പ്രാ​പി​ച്ചാ​ൽ അ​ടു​ത്ത ദി​വ​സം ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം മ​ധ്യ കേ​ര​ള​ത്തി​ലും വടക്കൻ കേരളത്തിലും മ​ഴ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കൂ​ടാ​തെ അ​ടു​ത്ത മാ​സ​വും തു​ട​ർ​ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ന്നു.

Related posts