ദേശീയപാതയിൽ സവാള കയറ്റിവന്ന ലോറി മറിഞ്ഞു; ആശുപത്രിയിലെത്തിച്ച ലോ​റി ഉ​ട​മ​യ്ക്ക് കോ​വി​ഡ്


അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ പാ​ത​യി​ൽ സ​വാ​ള ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ട​മ​ക്ക് കോ​വി​ഡ്. വ​ള​ഞ്ഞ വ​ഴി എ​സ്.​എ​ൻ ക​വ​ല​ക്ക് വ​ട​ക്ക് വ​ശം ഇ​ന്നു പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് സ​വാ​ള ക​യ​റ്റി കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ലോ​റി​യി​ൽ ഉ​ട​മ സു​നി​ൽ, ഡ്രൈ​വ​ർ സു​ബ്ര​ഹ്മ​ണ്യം, ക്ലീ​ന​ർ സു​മേ​ഷ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

നി​സാ​ര പ​രി​ക്കേ​റ്റ സു​നി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു ശേ​ഷം എ​സ്എ​ൻ ക​വ​ല റോ​ഡി​ൽ നി​ന്ന് ഈ ​ഭാ​ഗ​ത്തു കൂ​ടി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

Related posts

Leave a Comment