വെറും കളർ ഫോട്ടോസ്റ്റാറ്റ്..! പുതുക്കാട് കള്ളനോട്ടുകൾ വ്യാപകമാകുന്നു; വ​ഞ്ചി​ത​രാ​യി ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ലോ​ട്ട​റി​ക്കാ​രും

പു​തു​ക്കാ​ട്: മേ​ഖ​ല​യി​ൽ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു.100, 200 രൂ​പ​യു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് നോ​ട്ടു​ക​ളാ​ണ് മേ​ഖ​ല​യി​ൽ വ്യാ​പി​ക്കു​ന്ന​ത്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​യും പ്രാ​യ​മാ​യ ലോ​ട്ട​റി​ക്കാ​രെ​യും ല​ക്ഷ്യം​വെ​ച്ചാ​ണ് ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ഞ്ചി​ത​രാ​കു​ന്ന​ത്.

ക​നം കു​റ​ഞ്ഞ​തും നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ പേ​പ്പ​റി​ൽ എ​ടു​ത്ത നോ​ട്ടു​ക​ളു​ടെ പ്രി​ന്‍റു​ക​ളാ​ണ് അ​ങ്ങി​ങ്ങാ​യി വ്യാ​പി​ക്കു​ന്ന​ത്. വ​ഞ്ചി​ത​രാ​യ ക​ച്ച​വ​ട​ക്കാ​ർ നോ​ട്ടു​ക​ൾ ബാ​ങ്കി​ൽ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ബാ​ങ്ക് അ​ധി​കൃ​ത​ർ നോ​ട്ടു​ക​ളി​ൽ വ​ര​ച്ച് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കൊ​ള​ത്തൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ ക​ള്ള​നോ​ട്ടു​ക​ൾ​ക്ക് സ​മാ​ന​മാ​യ​വ​യാ​ണ് പു​തു​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ന്നും ല​ഭി​ച്ച നോ​ട്ടു​ക​ൾ.

മു​ക്കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി കൊ​ള​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഹ​രി​ദാ​സി​നെ ഒ​രാ​ഴ്ച മു​ന്പ് കൊ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് പ്രി​ൻ​റ് ചെ​യ്തി​റ​ക്കി​യ നോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ത്ത​ര​ത്തി​ലു​ള്ള നോ​ട്ടു​ക​ൾ ല​ഭി​ച്ചാ​ൽ പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വു​മു​ണ്ട്.

Related posts