ആ​ർ​എ​സ്എ​സ് കു​തി​ര ക​യ​റി​യാ​ൽ പേ​ടി​ച്ചു പി​ൻ​വാ​ങ്ങി​ല്ല; അ​വ​സാ​ന ക​ലാ​കാ​ര​നു​ള്ളി​ട​ത്തോ​ളം നാ​ടി​നു​വേ​ണ്ടി പോ​രാ​ടും: ക​മ​ൽ

ക​ണ്ണൂ​ർ: അ​വ​സാ​ന​ത്തെ ക​ലാ​കാ​ര​ൻ​മാ​രു​ടെ ജീ​വ​ൻ എ​ടു​ക്കു​ന്ന​തു​വ​രെ നാ​ടി​നു​വേ​ണ്ടി പോ​രാ​ടു​മെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ൽ. ജി​ല്ലാ ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന രാ​മ​ച​ന്ദ്ര​ബാ​ബു അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​ക​ളി​ൽ ആ​ർ​എ​സ്എ​സ് കു​തി​ര ക​യ​റി​യാ​ൽ പേ​ടി​ച്ചു പി​ൻ​വാ​ങ്ങി​ല്ലെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി നേ​രി​ടു​മ്പോ​ഴാ​ണ് രാ​മ​ച​ന്ദ്ര​ബാ​ബു​വി​നെ പോ​ലു​ള്ള​വ​രു​ടെ പ്ര​സ​ക്തി​യെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

മ​ല​ബാ​ർ ഫി​ലിം ഡ​യ​റ​ക്ടേ​ഴ്സ് ക്ല​ബ്, ലൈ​ബ്ര​റി കൗ​ൺ​സി​ൽ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മേ​ഖ​ലാ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മ​ല​ബാ​ർ ഫി​ലിം ഡ​യ​റ​ക്ടേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ചൊ​ക്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, സം​വി​ധാ​യ​ക​ൻ ഷെ​രീ​ഫ് ഈ​സ, ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ റീ​ജ​ൺ ക​മ്മി​റ്റി അം​ഗം സി. ​മോ​ഹ​ന​ൻ, പി.​കെ. ബൈ​ജു, എം. ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts