മുറിയിലുണ്ടായിരുന്ന ടിവി ഓണ്‍ ചെയ്തപ്പോള്‍ ഞാന്‍ കുളിമുറിയില്‍ പോയി ഒളിച്ചു! ടീമംഗങ്ങള്‍ തുടര്‍ച്ചയായി എന്റെ ഫോണിലേയ്ക്ക് വിളിച്ചു; ആ സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ചതെങ്ങനെയെന്ന് കമലേഷ് നാഗര്‍കോട്ടി പറയുന്നതിങ്ങനെ

ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിരവധിയാളുകള്‍ നല്ല തിളക്കം കാഴ്ചവയ്ക്കുകയുണ്ടായി. ഇന്ത്യയുടെ അണ്ടര്‍ 19 താരങ്ങളായ പൃഥ്വി ഷായും ഷുബ്മാനും കമലേഷ് നാഗര്‍കോട്ടിയുമെല്ലാം ഐ.പി.എല്‍ ലേലത്തില്‍ തിളങ്ങിയ താരങ്ങളാണ്. കരിയറിലെ നിര്‍ണ്ണായക നിമിഷത്തില്‍ കൗമാര താരങ്ങളുടെ മനസില്‍ ആശങ്കയും ആകാംഷയുമെല്ലാം നിറഞ്ഞിരുന്നു. ലേലത്തിന്റെ സമയത്ത് സമ്മര്‍ദ്ദം താങ്ങാനാവാതെ ബാത്ത് റൂമില്‍ കയറിയിരുന്ന കഥയാണ് കമലേഷിന് പറയാനുള്ളത്.

‘ആ സമയത്ത് ഞാനല്‍പ്പം മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ ടിവിയൊന്നും നോക്കിയിരുന്നില്ല. ടീമംഗങ്ങള്‍ എന്റെ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചു. ഞാന്‍ എടുത്തില്ല. എന്റെ മുറിയിലുണ്ടായിരുന്ന പങ്കജ് യാദവ് ടിവി ഓണ്‍ ചെയ്തപ്പോള്‍ ഞാന്‍ കുളിമുറിയിലേക്ക് പോകുകയാണ് ചെയ്തത്. താരം പറയുന്നു. കമലേഷിനെ പോലെ തന്നെ വീട്ടുകാരും ലേലത്തില്‍ അതീവ സന്തുഷ്ടരാണ്. ”ഈ സമയത്ത് വീട്ടില്‍ ടിവി ചാനലുകളും മറ്റും നിറഞ്ഞിരിക്കുകയായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ ഇവരുടെ അഭിമുഖത്തിന്റെ വീഡിയോ ഒക്കെ ഫേസ്ബുക്കില്‍ കണ്ടു. സുഹൃത്തുക്കളാണ് ഇത് ഷെയര്‍ ചെയ്തത്.’

അതേസമയം ഒരു തവണ മാത്രമേ താന്‍ ഐ.പി.എല്‍ മത്സരം നേരിട്ട് കണ്ടിട്ടുള്ളൂ. ഒരൊറ്റ തവണയാണ് സ്റ്റേഡിയത്തില്‍ പോയി ഐപിഎല്‍ മത്സരം കണ്ടത്. ഇപ്പോള്‍ ഐപിഎല്‍ കളിക്കാന്‍ അവസരം കിട്ടുമ്പോള്‍ അതിയായ സന്തോഷമുണ്ട്. നാഗര്‍കോട്ടി പ്രതികരിച്ചു. ‘ലേലത്തിന് തൊട്ട് മുന്‍പ് ബിഗ് ബാഷ് ലീഗില്‍ ക്രിസ് ലിന്‍ ബാറ്റ് ചെയ്യുന്നതാണ് ഞാന്‍ കണ്ടത്. നിമിഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന് നെറ്റ്സില്‍ ബോള്‍ എറിയാനുളള അവസരം ആണ് എനിക്ക് കിട്ടുന്നത്. വളരെയേറെ സന്തോഷം തോന്നുന്നുണ്ട്’. കമലേഷ് പറയുന്നു. അണ്ടര്‍ 19 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിന്റെ ബോളിംഗ് സംഘത്തിലെ പ്രധാനിയാണ് കമലേഷ് നാഗര്‍കോട്ടി. 149 കിലോമീറ്റര്‍ വരെ ലോകകപ്പില്‍ പന്തെറിഞ്ഞ നാഗര്‍കോട്ടിയുടെ ശരാശരി വേഗത 145 ആണ്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനുളള കഴിവാണ് താരത്തെ പ്രശസ്തനാക്കിയത്. 3.2 കോടിയ്ക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചിരിക്കുന്നത്.

Related posts