ഒന്നിച്ച് മരിക്കാനെത്തി ലോഡ്ജിൽ മുറിയെടുത്തു; യുവതിയുടെ നിലവിളികേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോൾ യുവാവ് തൂങ്ങിയ നിലയിൽ; യുവതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പത്തനംതിട്ട: അടൂരില്‍ യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്‍റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (31) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് യുവതിയുടെ മൊഴി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു.

അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള ലോഡ്ജില്‍ തിങ്കളാഴ്ച രാത്രി 9.15 നാണ് സംഭവം. ഞായറാഴ്ച രാവിലെ 10നാണ് ഇരുവരും ഇവിടെ മുറിയെടുത്തത്.

ഇന്നലെ രാത്രി 107-ാം നമ്പര്‍ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ചെവിക്കുളളില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയില്‍ കണ്ട യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment