ആശ്വാസത്തോടെ നാട്ടുകാർ; തുരുത്തിയിൽ കഞ്ചാവ് വിൽപ്പനക്കാരൻ സാജു ജോജോ പോലീസ് പിടിയിൽ; കൂട്ടാളികൾക്കായി വലവിരിച്ച് പോലീസ്


കോ​ട്ട​യം: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​രു​ത്തി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സാ​ജു ജോ​ജോ (25)യെ​യാ​ണ് ഇ​ന്ന​ലെ ക​ഞ്ചാ​വ് പൊ​തി​യു​മാ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്.

സാ​ജു​വി​നൊ​പ്പ​മു​ള്ള ചി​ല​ർ ഗു​ണ്ടാ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​ണ്. ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ലും വി​ല്പ​ന ന​ട​ത്തു​ന്ന​തി​ലും ഇ​വ​ർ​ക്കും പ​ങ്കു​ണ്ട്. അ​തി​നാ​ലാ​ണ് എ​ക്സൈ​സ് സം​ഘം മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു വ​ല​ വി​രി​ച്ചി​രി​ക്കു​ന്ന​ത്.

തു​രു​ത്തി​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യും സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടു​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ​ര​സ്യ​മ​ദ്യ​പാ​ന​വും ന​ട​ന്നി​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ എ​ക്സൈ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ മ​ഫ്തി​യി​ൽ എ​ത്തി പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​ത്.

സാ​ജു ഉ​ൾ​പ്പെ​ട്ടി​രു​ന്ന ഗു​ണ്ടാ സം​ഘ​ങ്ങ​ൾ വാ​ട​ക​യ്ക്കു വീ​ടെ​ടു​ത്താ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​തും മ​റ്റു​ള്ള ചെ​റു​കി​ട സം​ഘ​ങ്ങ​ൾ​ക്കു ന​ല്കി​യി​രു​ന്ന​തും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ല​പ്പോ​ഴാ​യി കി​ലോ​ക്ക​ണ​ക്കി​നു ക​ഞ്ചാ​വ് സാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തു​രു​ത്തി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ക്സൈ​സി​നു സൂ​ച​ന ല​ഭി​ച്ചു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​ജു​വി​നൊ​പ്പം ക​ഞ്ചാ​വ് ക​ട​ത്ത​ലി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ​യും ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് സ്ക്വാ​ഡ് സി​ഐ ആ​ർ. രാ​ജേ​ഷ്, ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്്ട​ർ അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബ്, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് അം​ഗം ഫി​ലി​പ്പ് തോ​മ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​മ​ണി​ക്കൂ​ട്ട​ൻ പി​ള്ള, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ് പ്രേം, ​പ്ര​വീ​ണ്‍ ശി​വാ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Related posts

Leave a Comment