വിദ്യാർഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കുമായി വിൽക്കാൻ കൊണ്ടുവന്ന 6 കി​ലോ ക​ഞ്ചാ​വുമായി മധ്യവയസ്കൻ പിടിയിൽ

പാ​ല​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പാ​ല​ക്കാ​ട് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കു ബ​സ് മാ​ർ​ഗം ക​ട​ത്തു​ക​യാ​യി​രു​ന്ന 6.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​നെ ടൗ​ണ്‍ നോ​ർ​ത്ത് എ​സ്.​ഐ ആ​ർ.​ര​ഞ്ജി​ത്തും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​റ​സ്റ്റു​ചെ​യ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് സ്വ​ദേ​ശി കോ​യാ​ട്ടി(45)​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് പോ​ലീ​സ് പിടിച്ചെ​ടു​ത്തു.പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​നു ചി​ല്ല​റ​വി​പ​ണി​യി​ൽ മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ത​മി​ഴ്നാ​ട്ടി​ലെ സെ​ന്പ​ട്ടി​യി​ൽ​നി​ന്നും ബ​സി​ൽ കോ​യ​ന്പ​ത്തൂ​ർ വ​ഴി​യാ​ണ് പാ​ല​ക്കാ​ട് എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടേ​ക്കു ബ​സ് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് 8000 രൂ​പ​യ്ക്കു വാ​ങ്ങു​ന്ന ഒ​രു​കി​ലോ ക​ഞ്ചാ​വ് 50,000 രൂ​പ​യ്ക്കാ​ണ് ചി​ല്ല​റ​വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് എ​ത്തി​ച്ച് അ​വി​ട​ത്തെ ചി​ല്ല​റ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് 100 ഗ്രാം ​വീ​ത​മു​ള്ള പാ​യ്ക്ക​റ്റു​ക​ളാ​ക്കി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.

ആ​ന്ധ്ര​യി​ൽ​നി​ന്നും ലോ​ഡു​ക​ണ​ക്കി​നു ക​ഞ്ചാ​വാ​ണ് ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്റ്റോ​ക്കു ചെ​യ്ത് വി​ല്പ​ന ന​ട​ത്തി​വ​രു​ന്ന​ത്. മു​ഖ്യ​മാ​യും പ​ഴ​നി, ദി​ണ്ടി​ഗ​ൽ, ഒ​ട്ട​ൻഛ​ത്രം, സെ​ന്പ​ട്ടി, ക​ന്പം, തേ​നി, ഈ​റോ​ഡ്, നാ​മ​ക്ക​ൽ, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ക​ഞ്ചാ​വു​ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ, ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ഷം​സു​ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ർ.​കി​ഷോ​ർ, എം.​സു​നി​ൽ, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ.​വി​നീ​ഷ്, ആ​ർ. രാ​ജീ​ദ് , ടൗ​ണ്‍ നോ​ർ​ത്ത് സി​പി​ഒ​മാ​രാ​യ ര​ജി​ത് സു​ന്ദ​ർ, എ​സ്്്.​സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വു​ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

Related posts