എ​ടി​എം ക​വ​ർ​ച്ച:  മോ​ഷ​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടുമ്പോഴും എ​ങ്ങു​മെ​ത്താ​തെ അ​ന്വേ​ഷ​ണം

കൊ​ച്ചി: എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ര​ണ്ടു എ​ടി​എ​മ്മു​ക​ളി​ൽ നി​ന്നാ​യി 35 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​തെ ഇ​ഴ​യു​ന്നു. മോ​ഷ​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും അ​ന്വേ​ഷ​ണം ഒ​ട്ടും മു​ന്നോ​ട്ടു പോ​യി​ട്ടി​ല്ല.

ചാ​ല​ക്കു​ടി​യി​ൽ മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ പി​ക്ക​പ്പ് വാ​നും എ​ടി​എ​മ്മി​ലെ കാ​മ​റയി​ൽ ക​ണ്ട ചി​ത്ര​വും മാ​ത്ര​മാ​ണ് പോ​ലീ​സി​ന് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള തെ​ളി​വു​ക​ൾ. കോട്ടയം ജില്ലയിലും മോഷണശ്രമം നടന്നിരുന്നു. അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്തെ​യും കോ​ട്ട​യ​ത്തെ​യും തൃ​ശൂ​രി​ലെ​യും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം കൊ​ച്ചി​യി​ൽ ചേ​ർ​ന്നി​രു​ന്നു. മൂ​ന്നു ജി​ല്ല​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ഒ​രു സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ക. എ​റ​ണാ​ക​ളം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തും. കൂ​ടാ​തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ടി​എം ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സു​ക​ളി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

Related posts