ഓണം ലക്ഷ്യമിട്ട്  ലഹരികടത്ത് സജീവം;  കൂ​ട്ടു​പു​ഴ​യി​ൽ ക​ഞ്ചാ​വു​മാ​യി  ഇ​രി​ട്ടി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; ശക്തമാ‍യ പരിശോധനയുമായി എക്സൈസ്

ഇ​രി​ട്ടി: ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ശ​ക്ത​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഷെ​യ​റിം​ഗ് ടാ​ക്‌​സി​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രി​ട്ടി സ്വ​ദേ​ശി നി​തി​ന്‍ രാ​ജി​നെ (24 ) 2.1 ഗ്രാം.​എം​ഡി​എം.​എ, 5 മി​ല്ലി​ഗ്രാം നൈ​ട്രോ സ്പാം, 21 ​ഗ്രാം ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ർ ബി. ​വി​ഷ്ണു​വും സം​ഘ​വും ഇ​ന്ന് പു​ല​ര്‍​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ര്‍​ട്ടി​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ നി​സാ​ര്‍ കൂ​ലോ​ത്ത് സി​ഇ​ഒ മാ​രാ​യ സി.​പി. ശ്രീ​ധ​ര​ന്‍, പി. ​കെ. സ​ജേ​ഷ്, സി .​ഹ​ണി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ ക​ര്‍​ണാ​ട​ക​ത്തി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ന്‍ കേ​ര​ള -ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ല്‍​എ​ക്‌​സൈ​സ് – പോ​ലീ​സ് സം​യു​ക്ത​മാ​യി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട് .

ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലെ എ​സ്‌​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​ദേ​ശ​മ​ദ്യം, നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ ബ​സു​ക​ളി​ലും, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ക​ട​ത്തി​കൊ​ണ്ട് വ​രു​ന്ന സം​ഘ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ഓ​ണം മു​ന്നി​ല്‍ ക​ണ്ട് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ പോ​ലീ​സും എ​ക്‌​സൈ​സും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Related posts