പാലക്കാടൻ കാറ്റിന് കഞ്ചാവിന്‍റെ ഗന്ധം;  അ​ട്ട​പ്പാ​ടിയി​ല്‍ വീ​ണ്ടും ക​ഞ്ചാ​വു​വേ​ട്ട; ആ​യി​ര​ത്തി​ല​ധി​കം ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി സ​ത്യ​ക്ക​ല്ല് മ​ല​യി​ൽ പോ​ലീ​സ് ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു. ര​ണ്ടും മൂ​ന്നും മാ​സം പ്രാ​യ​മു​ള്ള ആ​യി​ര​ത്തി​ല​ധി​കം ക​ഞ്ചാ​വു​ചെ​ടി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. കോ​ണ​കെ​ട്ടി​ഷോ​ല, കു​റി​ഞ്ചി​ക്ക​ണ്ടി​മു​തു, ഗോ​ഞ്ചി​മ​ര​ക്ക​ല്ല് എ​ന്നീ മ​ല​ക​ൾ​ക്ക​പ്പു​റം സ​ത്യ​ക്ക​ല്ലി​ലെ ഓ​ല​ഇ​ട​ഞ്ഞാ​ലി​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു ക​ഞ്ചാ​വു​കൃ​ഷി.

ഉ​ൾ​ക്കാ​ട്ടി​ൽ മൂ​ന്നു തോ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മു​ന്തി​യ ഇ​നം ക​ഞ്ചാ​വ് കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള അ​ഞ്ഞൂ​റോ​ളം ചെ​ടി​ക​ളും ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള അ​ഞ്ഞൂ​റോ​ളം ചെ​ടി​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. തോ​ട്ട​ത്തി​ൽ​നി​ന്നും പ​ണി​യാ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി. ചാ​ര​വും ചാ​ണ​ക​വും ഉ​ൾ​പ്പെ​ടെ വ​ള​പ്ര​യോ​ഗം ന​ട​ത്തി​യാ​യി​രു​ന്നു ക​ഞ്ചാ​വു കൃ​ഷി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജൂ​ലൈ പ​ത്തി​ന് അ​ട്ട​പ്പാ​ടി​യി​ലെ കു​ള്ളാ​ട് മ​ല​യി​ൽ അ​യ്യാ​യി​ര​ത്തോ​ളം ക​ഞ്ചാ​വു​ചെ​ടി​ക​ൾ എ​എ​സ്പി​യു​ടെ സ്ക്വാ​ഡും ത​ണ്ട​ർ​ബോ​ൾ​ട്ട് വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഉൗ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കാ​ണെ​ന്ന വാ​ദ​വു​മാ​യി വ​നം​വ​കു​പ്പ് പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തു​ക​യു​ണ്ടാ​യി.

Related posts