മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ ഹി​റ്റ് വെ​ബ് സീ​രീ​സ് സി​നി​മ​യാ​കു​ന്നു

മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് വെ​ബ് സീ​രീ​സ് “ക​ണി​മം​ഗ​ലം കോ​വി​ല​കം’ സി​നി​മ​യാ​കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തുവി​ട്ടു. തീ​പ്പൊ​രി ബെ​ന്നി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് മോ​ഹ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം 2026 ജ​നു​വ​രി​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

മു​ഹ​മ്മ​ദ് റാ​ഫി, അ​ജ്മ​ൽ ഖാ​ൻ, അ​ഭി കൃ​ഷ്, ടോ​ണി കെ. ​ജോ​സ്, അ​നൂ​പ് മു​ടി​യ​ൻ, വി​ഖ്നേ​ഷ്, സാ​ന്ദ്ര ചാ​ണ്ടി, അ​മൃ​ത അ​മ്മൂ​സ്, ഹി​ഫ്രാ​സ്, സി​ജോ സാ​ജ​ൻ, റി​ഷാ​ദ് എ​ൻ.കെ., ​ഗോ​പു നാ​യ​ർ, അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​ർ, ധ​നി​ൽ ശി​വ​റാം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ താ​ര​നി​ര​യാ​ണ് സി​നി​മ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. ഇ​വ​ർ​ക്കുപു​റ​മെ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ സ്മി​നു സി​ജോ, ശ​ര​ത് സ​ഭ തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കു​ന്നു.

കോ​ളേ​ജ്-ഹോ​സ്റ്റ​ൽ പ്ര​മേ​യ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്രം യു​വ​പ്രേ​ക്ഷ​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രി​ക്കും. മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് യൂ​ട്യൂ​ബ് വെ​ബ് സീ​രീ​സു​ക​ൾ ജ​ന​പ്രി​യ​മാ​യി​ട്ടു​ള്ള​പ്പോ​ൾ, അ​തി​ൽ സി​നി​മ ആ​കു​മെ​ന്ന് ആ​ദ്യം പ്ര​തീ​ക്ഷി​ച്ച​ത് ക​രി​ക്ക് ടീ​മി​ൽ നി​ന്നു​ള്ള പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു മു​മ്പുത​ന്നെ മ​റ്റൊ​രു വി​ജ​യ​ക​ര​മാ​യ വെ​ബ് സീ​രീ​സ് വ​ലി​യ താ​ര​നി​ര​യോ​ടെ സി​നി​മ​യാ​കു​ക​യാ​ണ്. കൊ​ല്ല​ത്താ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം ഷൂ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക്ലാ​പ്പ് ബോ​ർ​ഡ്‌ ഫി​ലിം​സ്, ബ്രി​ട്ടീ​ഷ് സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളു​ടെ കീ​ഴി​ൽ ഹാ​രി​സ് മൊ​യ്ദൂ​ട്ടി, രാ​ജേ​ഷ് മോ​ഹ​ൻ, ജി​ഷ്ണു ശ​ങ്ക​ർ, ശ്രീ​ധ​ർ ചേ​നി എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് അ​ജ​യ് ഫ്രാ​ൻ​സി​സ് ജോ​ർ​ജാ​ണ്.

സം​ഗീ​ത സം​വി​ധാ​നം- ഡോ​ൺ വി​ൻ​സെ​ന്‍റ്, എ​ഡി​റ്റിം​ഗ്-പ്രേം​സാ​യ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ-അ​രു​ൺ വെ​ഞ്ഞാ​റ​മ്മൂ​ട്, ക​ലാ​സം​വി​ധാ​നം-അ​നൂ​പ് വി​ജ​യ​കു​മാ​ർ, വ​സ്ത്രാ​ല​ങ്കാ​രം-സു​നി​ൽ ജോ​ർ​ജ്, കൊ​റി​യൊ​ഗ്ര​ഫി-ഷെ​രീ​ഫ് മാ​സ്റ്റ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, ക​ള​റി​സ്റ്റ്-ദീ​പ​ക് ഗം​ഗാ​ധ​ര​ൻ, മേ​ക്ക​പ്പ്-സു​ധി സു​രേ​ന്ദ്ര​ൻ, ആ​ക്‌ഷൻ കൊ​റി​യോ​ഗ്രാ​ഫ​ർ-അ​ഭി​ഷേ​ക് ശ്രീ​നി​വാ​സ്, സ്റ്റ​ണ്ട്സ്-അ​ഷ്‌​റ​ഫ്‌ ഗു​രു​ക്ക​ൾ, ഫൈ​ന​ൽ മി​ക്സിം​ഗ്-ഡാ​ൻ ജോ​സ്, പി.​ആ​ർ. ക​ൺ​സ​ൾ​ട്ട​ന്‍റ്-വി​പി​ൻ കു​മാ​ർ വി, ​ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- അ​ഖി​ൽ വി​ഷ്ണു വി.​എ​സ്, ഗാ​ന​ങ്ങ​ൾ എ​ഴു​തി​യ​ത് മ​നു മ​ഞ്ജി​ത്, സു​ഹൈ​ൽ കോ​യ, വൈ​ശാ​ഖ് സു​ഗു​ണ​ൻ, അ​നി​റ്റ് കു​ര്യ​ൻ ബെ​ന്നി എ​ന്നി​വ​രാ​ണ്. പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ജാ​സി ഗി​ഫ്റ്റ്, ഇ​ല​ക്‌​ട്രോ​ണി​ക് കി​ളി, സി​യ ഉ​ൽ ഹ​ഖ് തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്നു.

Related posts

Leave a Comment