നോട്ടയുമില്ല, ബിജെപിക്ക് സ്ഥാനാർഥിയുമില്ല; എങ്കിലും ഇഷ്ടപ്പെട്ടയാൾക്ക് വോട്ട് ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് പി.സി. ജോർജ്

പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം. നോട്ടയില്ലാത്തതിനെതിരേ പൊട്ടിത്തെറിച്ച് ബിജെ പി നേതാവ് പി.സി. ജോർജ്

പി.സി. ജോര്‍ജിന്‍റെ സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാർഥിയില്ല. അതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് വിവരക്കേടാണെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ? എനിക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്‍റെ അവകാശമല്ലേ.

വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപ്പോയി വോട്ട് ചെയ്യണം.’- പി.സി. ജോർജ് പറഞ്ഞു..

Related posts

Leave a Comment