എല്ലാം കൃത്യമാണെന്ന് ഉറപ്പിക്കാൻ വട്ടമിട്ട് താഴ്ന്ന് പറക്കാൻ അവൻ വരുന്നു; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളത്തിലെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ത്തു​ന്നു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കുന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര വി​മാ​നം ചൊവ്വാഴ്ച വീ​ണ്ടും പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നെ​ത്തു​ന്ന​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബോ​യിം​ഗ് 737-800 വി​മാ​നം 7.45 ഓ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള സി​ഗ്ന​ൽ പ​രി​ധി​ക്കു​ള്ളി​ലെ​ത്തും. റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്യാ​തെ സി​ഗ്ന​ൽ പ​രി​ധി​ക്കു​ള്ളി​ൽ വ​ട്ട​മി​ട്ടു പ​റ​ന്നാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ക.

25,07 എ​ന്നീ റ​ൺ​വേ​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ മൂ​ന്നു വ​ട്ടം വീ​തം പ​റ​ന്നു ഇ​ൻ​സ്ട്രു​മെ​ന്‍റ് അ​പ്രോ​ച്ച് പൊ​സീ​ജ്യ​റി​ന്‍റെ (ഐ​എ​പി ) കൃ​ത്യ​ത ഉ​റ​പ്പാ​ക്കും. തു​ട​ർ​ന്നു റ​ൺ​വേ​യോ​ടു ചേ​ർ​ന്നു താ​ഴ്ന്നു പ​റ​ന്ന ശേ​ഷം (sച്ച് ​ആ​ൻ​ഡ് ഗോ) ​വി​മാ​നം കോ​ഴി​ക്കോ​ട്ടേ​യ്ക്ക് തി​രി​ക്കും. ഐ​എ​പി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് അ​ടു​ത്ത ദി​വ​സം എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്കു സ​മ​ർ​പ്പി​ക്കും.

ക​ഴി​ഞ്ഞ മാ​സം ര​ണ്ടു ത​വ​ണ യാ​ത്രാ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി​യി​രുന്നു. ​വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ഡ​യ​റ​ക്ട​ർ ഓ​ഫ് ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ ലൈ​സ​ൻ​സ് അ​ടു​ത്ത ദി​വ​സം ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts