കാ​പ്പ​നു “കൈ’​ കൊടുക്കാൻ കോ​ൺ​ഗ്ര​സ്;  കൈപ്പത്തി ചിഹ്നം നൽകി കാപ്പനെ വിളിക്കുന്നതിനു പിന്നിലെ കോൺഗ്രസ് ലക്ഷ്യം ഇങ്ങനെ; ഐശ്വര്യ കേരള യാത്രയിൽ സംഭവിക്കുന്നതെന്നറിയാൻ കാത്ത് കേരളവും

 

എം.​ജെ.​ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര നാ​ളെ കോ​ട്ട​യ​ത്തെ​ത്തു​ന്പോ​ൾ മാ​ണി.​സി.​കാ​പ്പ​ൻ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കും. കാ​പ്പ​ൻ ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ് യു​ഡി​എ​ഫി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും കാ​പ്പ​നെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ക്കാ​നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും മു​ല്ല​പ്പ​ള്ളി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ല​ല്ലാ​തെ യു​ഡി​എ​ഫി​ലേ​ക്ക് താ​നി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് കാ​പ്പ​ൻ.

കാ​പ്പ​നെ ഈ ​കാ​ര്യ​ത്തി​ൽ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കാ​പ്പ​ന് വി​ജ​യ സാ​ധ്യ​ത കൂ​ടു​ത​ൽ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.കോ​ൺ​ഗ്ര​സി​ൽ പാ​ലാ സീ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന ഒ​രു​പി​ടി നേ​താ​ക്ക​ളു​ണ്ട്.

പി​ന്നീ​ടൊ​രു ത​ർ​ക്ക​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ കൂ​ടി​യാ​ണ് മാ​ണി.​സി.​കാ​പ്പ​നെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ച്ച് മ​ത്സ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പി​ന്നി​ലെ ഉ​ദ്ദേ​ശം. ഇ​ങ്ങ​നെ​യാ​യാ​ൽ പി​ന്നീ​ട് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളാ​രും പാ​ലാ സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ല.

ഭാ​വി​യി​ൽ അ​ത് കോ​ൺ​ഗ്ര​സി​ന്‍റെ സീ​റ്റ് ആ​യി മാ​റും. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടു ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കാ​പ്പ​നെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​യാ​യാ​ൽ മാ​ത്ര​മേ ഭ​ര​ണം ല​ഭി​ച്ചാ​ൽ മ​ന്ത്രി​സ്ഥാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന​റി​യാ​വു​ന്ന കാ​പ്പ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നീ​ക്ക​ത്തി​ന് വ​ഴ​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ല.

അ​തേ​സ​മ​യം യു​ഡി​എ​ഫി​ലേ​ക്കു ഘ​ട​ക​ക​ക്ഷി​യാ​യി വ​രു​ന്നെ​ങ്കി​ൽ എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി പീ​താം​ബ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​മാ​വ​ധി നേ​താ​ക്ക​ളെ എ​ങ്ങ​നെ​യും കൂ​ടെ​ക്കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കാ​പ്പ​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യം മ​റി​ക​ട​ന്ന് യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് ഉ​റ​പ്പി​ല്ല. മാ​ണി.​സി.​കാ​പ്പ​ൻ ഇ​ട​തു​മു​ന്ന​ണി വി​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് പ​ര​മാ​വ​ധി ആ​ളെ​ക്കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കാ​പ്പ​ൻ വി​ഭാ​ഗ​വും എ​ൽ​ഡി​എ​ഫി​ൽ തു​ട​രു​ന്ന എ​ൻ​സി​പി​യും.

യു​ഡി​എ​ഫി​ലെ​ത്തി​യാ​ൽ ര​ണ്ട് സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും കാ​പ്പ​ൻ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ പാ​ലാ മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment