ആദ്യം ലഭിച്ച കരിമീന്‍ വായില്‍ കടിച്ചുപിടിച്ച് അടുത്ത മീനിനായി തപ്പുന്നതിനിടയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി; ജീവന്‍ തിരിച്ചുകിട്ടിയത് മീന്‍ ശ്വാസനാളത്തില്‍ അനങ്ങിക്കൊണ്ടിരുന്നതിനാല്‍

തൃ​ശൂ​ർ: പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ന്പോ​ൾ ആ​ദ്യം ല​ഭി​ച്ച ക​രി​മീ​ൻ വാ​യി​ൽ ക​ടി​ച്ചുപി​ടി​ച്ച് അ​ടു​ത്ത മീ​നി​നാ​യി ത​പ്പു​ന്ന​തി​നി​ട​യി​ൽ തൊ​ണ്ട​യി​ൽ മീ​ൻ കു​ടു​ങ്ങി.

ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ ക​ട​ലാ​പ​റ​ന്പി​ൽ കൃ​ഷ്ണ​ന്‍റെ(60) തൊ​ണ്ട​യി​ലാ​ണ് കു​ടു​ങ്ങി​യ​ത്. മീ​നി​ന്‍റെ വാ​ൽ​ഭാ​ഗം മാ​ത്ര​മേ പു​റ​ത്തേ​ക്ക് അല്പമെ​ങ്കി​ലും ക​ണ്ടി​രു​ന്നു​ള്ളൂ.

ഉൗ​മ​യാ​യ കൃ​ഷ്ണ​ൻ ആം​ഗ്യ​ഭാ​ഷ​യി​ൽ പ​റ​ഞ്ഞ​തൊ​ന്നും സ​ഹാ​യ​ത്തി​നെ​ത്തി​യ​വ​ർ​ക്കും മ​ന​സി​ലാ​യി​ല്ല. മ​ര​ണ​വെ​പ്രാ​ളം കാ​ട്ടി​യ കൃ​ഷ്ണ​നെ വാ​ഹ​നം ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഒ​രു മോ​ട്ടോ​ർ സൈക്കിളി​ൽ ചാ​വ​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ അ​വ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്കു റഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​എ​ൻ​ടി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ഡോ.​അ​ർ​ജു​ൻ ജി.​മേ​നോ​ൻ, ഡോ.​ലി​ന്‍റ ജേ​ക്ക​ബ്, ഡോ.​അ​നൂ​പ് കു​രു​വി​ള, സി​സ്റ്റ​ർ റീ​മ റാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​നെ പു​റ​ത്തെ​ടു​ത്തു.

സാ​ധാ​ര​ണ ശ്വാ​സ​നാ​ളം അ​ട​ഞ്ഞാ​ൽ ആ​റുമി​നി​റ്റി​നു​ള്ളി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ക്കും. മീ​ൻ ശ്വാ​സ​നാ​ള​ത്തി​ൽ അ​ന​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​തി​നാ​ൽ ഇ​ട​യ്ക്ക് അ​ൽ​പം വാ​യു ല​ഭി​ച്ച​തി​നാ​ലാ​ണ് കൃ​ഷ​ണ​നു മ​ര​ണം സം​ഭ​വി​ക്കാ​തെ ജീ​വ​ൻ തി​രി​ച്ചുകി​ട്ടി​യ​ത്.

നി​റ​ച്ചു മു​ള്ളു​ള്ള ക​രി​മീ​നാ​യ​തി​നാ​ൽ പു​റ​ത്തെ​ടു​ക്കാ​ൻ ന​ന്നേ ബു​ദ്ധി​മു​ട്ടി​യെ​ന്ന് ഡോ.​അ​ർ​ജു​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment