എയർഇന്ത്യക്ക് കോടികളുടെ നഷ്ടം; ത​ക​ർ​ന്ന​ത് പാ​ട്ട​ത്തി​നെ​ടു​ത്ത വി​മാ​നം ; ബാ​ഗേ​ജു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള​ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു


സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​രി​ൽ 18 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ൽപ്പെ​ട്ടത് എ​യ​ർ​ ഇ​ന്ത്യ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് മ​റ്റൊ​രു ക​ന്പ​നി​യി​ൽനി​ന്നു പാ​ട്ട​ത്തി​നെ​ടു​ത്ത വിമാനം.

ഈ വി​മാ​നം ഉ​പ​യോഗ യോ​ഗ്യ​മാ​ക്കാ​നാ​കാ​ത്ത രീ​തി​യി​ൽ പി​ള​ർ​ന്ന​തോ​ടെ എ​യ​ർ​ ഇ​ന്ത്യ​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​​യ​ത്. വി​മാ​ന ബോ​യിം​ഗ് ക​ന്പ​നി അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ന്‍റെ തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ള​ള​തി​നാ​ൽ വി​മാ​നം അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നു മാ​റ്റു​ന്ന​ത് വൈ​കും. വി​മാ​ന​ത്തി​ലെ ബാ​ഗേ​ജു​ക​ൾ മാ​റ്റി യാ​ത്ര​ക്കാ​ർ​ക്ക് കൈ​മാ​റാ​നു​ള​ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ൽപ്പെ​ട്ട വി​മാ​ന​ത്തി​ൽ നി​ന്നു ബാ​ഗേ​ജ് പു​റ​ത്തി​റ​ക്കി ടെ​ർ​മി​നി​ലേ​ക്കു മാ​റ്റി. വി​മാ​നം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി ക​വ​റി​ട്ട് മൂ​ടി. മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സു​ര​ക്ഷ സേ​ന​യുടെയും എ​യ​ർ​ ഇ​ന്ത്യ​യു​ടെ​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബാ​ഗേ​ജു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള​ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും ബാ​ഗേ​ജ് കൈ​മാ​റു​ക. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഡി​ജിസിഎ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​വ​ർ എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി എ​ന്നി​വ​രി​ൽ നി​ന്നു മൊ​ഴി​യെ​ടു​ത്തു.

2018-ൽ ​ബോ​യിം​ഗ് വി​മാ​ന ക​ന്പ​നി വി​ൽ​പ്പ​ന ന​ട​ത്തി​യ വി​മാ​നം 2018 സെ​പ്റ്റംബ​റി​ലാ​ണ് എ​യ​ർ​ഇ​ന്ത്യ മ​റ്റൊ​രു വി​മാ​ന ക​ന്പ​നി​യി​ൽ നി​ന്നു പാ​ട്ട​ത്തി​നെ​ടു​ത്ത​ത്. ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ന്ത​മാ​ക്കി​യ​തും എ​യ​ർ​ ഇ​ന്ത്യ​യാ​ണ്.

ഇ​വ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും ക​രി​പ്പൂ​രി​ലാ​ണ്. കാ​ര്യ​മാ​യ യ​ന്ത്ര​ത്ത​കരാ​ർ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം വി​മാ​ന​ത്തിൽ ഇല്ലെ ന്നാണ് അ​ധി​കൃ​ത​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ലാ​ൻ​ഡിം​ഗ് സ​മ​യ​ത്ത് വിമാനം റ​ണ്‍​വേ​യി​ൽ പി​ടി​ച്ചു നി​ർ​ത്താ​ൻ വൈ​മാ​നി​ക​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​മാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ എ​യ​ർ​ഇ​ന്ത്യ​ക്കു​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ്.

അ​റ്റകുറ്റ​പ്പ​ണി​ക​ൾ ന​ട​ത്തി വി​മാ​നം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കു​ന്ന​ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും. ഇ​തി​ന് സാ​ധ്യ​മാ​കി​ല്ലെ​ന്നാ​ണ് വി​ദ​ഗ​ധ​രു​ടെ അ​ഭി​പ്രാ​യം. ഇ​തോ​ടെ വി​മാ​നം വെ​ട്ടി​പ്പൊ​ളി​ച്ച് സം​ഭ​വ സ്ഥ​ല​ത്തു നി​ന്നു നീ​ക്കേ​ണ്ടി​വ​രും. വി​മാ​ന​ത്തി​ന്‍റെ കോ​ക്പ്പി​റ്റ് സ​മീ​പ​ത്തായാ​ണ് ര​ണ്ടാ​യി മു​റി​ഞ്ഞി​ട്ടു​ള​ള​ത്.

ഇ​ക്ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച രാ​ത്രി 7.40നാ​ണ് എ​യ​ർ​ഇ​ന്ത്യ വി​മാ​നം ക​രി​പ്പൂ​രി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​തി​ൽ 18 പേ​ർ മ​രി​ക്കു​ക​യും 172 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​യും ചെ​യ്തു.

Related posts

Leave a Comment