കലാപമല്ല കല്യാണം! കാഷ്മീരിലെ പോലീസുകാരന് പാക്കിസ്ഥാന്‍കാരി വധു, ഉവൈസ് ഗിലാനിയുടെ കല്യാണം ആഘോഷിച്ച് മാധ്യമങ്ങളും

mmmmmകാഷ്മീരിലെ കലാപത്തിന്റെ അലയൊലികള്‍ അടങ്ങുന്നതേയുള്ളു. തെരുവില്‍ കലാപകാരികളെ അടിച്ചമര്‍ത്തുന്ന തിരക്കിലാണ് പോലീസുകാരും. എന്നാല്‍, ഉവൈസ് ഗിലാനിയെന്ന പോലീസുകാരന്‍ തിരക്കുകളൊക്കെ മാറ്റിവച്ച് ഒരു കല്യാണം കഴിച്ചു. അതിപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. പാക്കിസ്ഥാന്‍കാരിയായ ഫൈസ ഗിലാനിയാണ് ഉവൈസിന്റെ വധുവെന്നതാണ് കല്യാണവിശേഷം ഭൂലോകര്‍ അറിയാന്‍ കാരണം. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിവാഹചടങ്ങുകള്‍ ലളിതമാക്കിയിരുന്നു.

മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഷാബിര്‍ ഗിലാനിയുടെ മകനാണ് ഉവൈസ്. മനുഷ്യസ്‌നേഹമാണ് ഇത്തരെമാരു വിവാഹത്തിന് പ്രേരിപ്പിച്ചതെന്ന് ഷാബിര്‍ ഗിലാനി പറഞ്ഞു. കശ്മീരിലെ യുവാക്കള്‍ അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് വിവാഹം കഴിക്കുന്നത് ഇത് ആദ്യമല്ല. എന്നാല്‍ അതിര്‍ത്തിയില്‍ അസ്വസ്ഥത രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരമൊരു വിവാഹം നടന്നതാണ് പൊതുജന ശ്രദ്ധ നേടാന്‍ കാരണമായത്.

പാക്കിസ്ഥാനിയാണെങ്കിലും ഫൈസയുടെ കുടുംബവേരുകള്‍ ഇങ്ങ് ഇന്ത്യയിലാണ്. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയതാണ് ഫൈസയുടെ പൂര്‍വ്വികര്‍. ഇന്ത്യയെ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും വിവാഹത്തിലൂടെ ഇന്ത്യക്കാരിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമാണ് ഫൈസയുടെ പ്രതികരണം.

Related posts