മേ​യാ​ൻ വ​ന്ന​താ, ശ​ല്യ​പ്പെ​ടു​ത്തി​യാ​ൽ… എ​ലി​ക്കോ​ട് സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്ത് ആ​ന​ക​ൾ റ​ബ​ർ തോ​ട്ട​ത്തി​ൽ; ഓ​ടി​ര​ക്ഷ​പ്പെ​ട്ട്  ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ 

പാ​ല​പ്പി​ള്ളി: കു​ണ്ടാ​യി എ​ലി​ക്കോ​ട് ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്തു. കഴിഞ്ഞ ദിവസ വും ഇ​ന്നലെ പ​ക​ൽ സ​മ​യ​ത്തും കാ​ടി​റ​ങ്ങി​യ ആ​ന​ക​ളാ​ണ് വേ​ലി ത​ക​ർ​ത്ത​ത്.​

ഹാ​രി​സ​ണ്‍ ക​ന്പ​നി തോ​ട്ട​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച വേ​ലി​യു​ടെ 200 മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് ആ​ന​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ച​ത്. 

വ​നാ​തി​ർ​ത്തി​യി​ൽ ഫോ​റ​സ്റ്റ് നി​ർ​മി​ച്ച സൗ​രോ​ർ​ജ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ റ​ബ​ർ തോ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. 20 ഓ​ളം ആ​ന​ക​ളാ​ണ് റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. 

ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ൽ ആ​ന​ക​ൾ പ​തി​വാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.​

കൂ​ട്ട​ത്തി​ൽ നി​ന്ന് ഒ​റ്റ​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന ആ​ന​ക​ൾ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് ആ​ന​ക​ളെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment