ച​ക്ക​യും മാ​ങ്ങ​യും കുടി​വെ​ള്ള​വും തേ​ടി കാ​ട്ടാ​ന​ക്കൂ​ട്ടം നാട്ടിലേക്ക്; കഴിഞ്ഞ ഒരു വർഷത്തെ നഷ്ടം മൂന്ന് കോടിയോളം വരുമെന്ന് കർഷകർ

മാ​ത്യൂ ക​ല്ല​ടി​ക്കോ​ട്
ക​ല്ല​ടി​ക്കോ​ട്: ച​ക്ക​യും മാ​ങ്ങ​യും കുടി​വെ​ള്ള​വും തേ​ടി കാ​ട്ടാ​ന​ക്കൂ​ട്ടം മ​ല​യോ​ര​മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേയ്ക്ക് കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രി​ൽ ഭീ​തി​യു​ള​വാ​ക്കുന്നു.ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യോ​ര​ത്തു​ള്ള വേ​ലി​ക്കാ​ട് വ​ട​ക്ക​ന്‍റെ കാ​ട്, എരു​മേ​നി,മു​ട്ടി​യ​ങ്കാ​ട്,പ​റ​ക്ക​ല്ലടി, മു​തു​കാ​ട്പ​റ​ന്പ്, പ​ങ്ങ്, വാ​ക്കോ​ട്, ചെ​റു​മ​ല, കൂ​മ​ൻ കുണ്ട്, ​മീ​ൻ വ​ല്ലം, ക​രി​മ​ല, ആറ്റ് ല, പു​തു​ക്കാ​ട്, പൂ​ഴിക്കുന്ന്, തരുപ്പ​പ്പതി, വ​ഴി​ക്ക​ട​വ്, മു​ണ്ട​നാ​ട്, വ​ട്ട​പ്പാ​റ, ചീ​നി​ക്ക​പ്പാ​റ, പാ​യ​പ്പു​ല്ല് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ക​ല്ല​ടി​ക്കോ​ട് ക​രി​ന്പ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ ര​ണ്ടു​കോ​ടി​രൂ​പ​യു​ടെ ന​ഷ്ട​മാണ് ഉണ്ടാ​യി​ട്ടു​ള്ള​ത്.​വ​ൻ തോ​തി​ൽ തെ​ങ്ങും, ക​വുങ്ങും, വാ​ഴ​യും മ​റ്റ് കൃ​ഷി​ക​ളും ന​ശി​പ്പിക്കുന്ന​ത്. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​തും, ദേ​ശീ​യ പാ​ത​മു​റി​ച്ചു ക​ട​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ ന​ടന്നുപോകു​ന്ന​തും പ​തി​വാ​ണ്.

കാ​ഞ്ഞിക്കുള​ത്ത് ദേ​ശീ​യ പാ​ത​യോ​ടു ചേ​ർന്നുള്ള വീ​ടി​ന്‍റെ മ​തി​ൽ ച​വി​ട്ടി പൊ​ളി​ച്ച​തും, മാ​പ്പി​ള സ്ക്കൂ​ളിനു സ​മീ​പം മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റേത​ട​ക്കം വീ​ടു​ക​ൾ​ക്ക് നാ​ശം വരുത്തി​യ​തും വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തും പ്ര​ദേ​ശ​ത്തു​കാ​ർ മ​റന്നിട്ടി​ല്ല.
കാ​ട്ടാ​ന​ക​ളെ പേ​ടി​ച്ച് റ​ബ​ർ ടാ​പ്പിംഗ്, കൃ​ഷി​യി​ട​ത്തി​ലെ മ​റ്റ് പ​ണി​ക​ൾ എ​ന്നി​വ​യെല്ലാം ചെ​യ്യാ​ൻ ആ​ളെ കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.

കാ​ട്ടാ​ന​ക​ളെ തു​ര​ത്താനും കൃ​ഷി​യിട​ങ്ങ​ളിലേക്കിറ​ങ്ങാ​തി​രി​ക്കാനും വ​നം വകുപ്പും ക​ർ​ഷ​കരും വൈ​ദ​്യുതി വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ ച​വി​ട്ടി മ​റി​ച്ചി​ട്ട് കൃ​ഷി​യി​ട​ത്തി​ലേക്ക് ക​ടക്കുന്ന​തും പ​തി​വാ​ണ്. വ​നം വകുപ്പ് സ്ഥാ​പി​ച്ച വൈ​ദ​്യുതി വേ​ലി​ക​ൾ പ​ല​തും അ​റ്റകു​റ്റ​പ​ണി​ക​ൾ ന​ട​ത്താ ത്ത​തി​നാ​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ത​ക​ർ​ന്ന് ന​ശി​ച്ചു കി​ടക്കുക​യാ​ണ്.

ക​ഴി​ഞ്ഞ ഒരു ​വ​ർ​ഷ​ത്തി​നി​ട​യി​ൽ ഈ ​മേ​ഖ​ല​യി​ൽ മൂ​ന്ന് കോ​ടി​യു​ടെ കൃ​ഷി​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. കാ​ടിനു​ള്ളി​ൽ ത​ട​യ​ണ​കെ​ട്ടി ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വരുത്ത​ണ​മെന്നും ഫ​ല​വ​ർ​ഗ​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെന്നും വ​നാ​തി​ർത്തി​യി​ൽ ട്ര​ഞ്ച് നി​ർ​മ്മി​ക്ക​ണ​മെന്നുമു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts