വ​ന​ത്തി​ൽ കാ​ട്ടാ​ന​യെ പ്ര​കോ​പി​പ്പി​ച്ച് വീ​ഡി​യോ എടുത്തു പ്ര​ച​രി​പ്പി​ച്ചു ! വ്ലോ​ഗ​റെ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം തി​രു​വി​ല്വാ​മ​ല​യി​ൽ

തി​രു​വി​ല്വാ​മ​ല: വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു കാ​ട്ടാ​ന​യെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച വ്ലോ​ഗ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​മ​ല അ​നു​വി​നെ തേ​ടി അ​ന്വേ​ഷ​ണ​സം​ഘം തി​രു​വി​ല്വാ​മ​ല​യി​ലെ​ത്തി.

ചൂ​ല​ന്നൂ​ർ മ​യി​ൽ സ​ങ്കേ​ത​ത്തി​നു സ​മീ​പം മ​ലേ​ശ​മം​ഗ​ലം അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല്ലം പ​ത്ത​നാ​പു​രം റേ​ഞ്ച് ഓ​ഫീ​സ​ർ ബി. ​ദിലീ​ഫ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം എത്തി​യ​ത്.

മാ​യ​ന്നൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം എ​ത്തു​ന്ന​തി​നു മു​ന്പു വ്ലോഗർ ക​ട​ന്നു​ക​ള​ഞ്ഞു.

കൊ​ല്ലം പ​ത്ത​നാ​പു​രം തെ​ന്മ​ല മാ​ന്പ​ഴ​വ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നാ​ണ് അ​മ​ല അ​നു വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ആ​ന കു​ത്താ​ൻ ഓ​ടി​ക്കു​ന്ന ചി​ത്രം വൈ​റ​ലാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​നംവ​കു​പ്പ് ജ്യാ​മ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​വാ​ൻ അ​മ​ല​യ്ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ ഹാ​ജ​രാ​വാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ട​വ​ർ ലൊ​ക്കേ​ഷ​ൻ നോ​ക്കി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം തി​രു​വി​ല്വാ​മ​ല​യി​ൽ ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വീ​ട്ടി​ൽ എ​ത്തി​യ​ത്. ഇ​വി​ടെ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment