വയോജനങ്ങൾക്ക് വിതരണം ചെയ്യേണ്ട കട്ടിലുകൾ വെയിലും മഴയുമേറ്റ് നശിക്കുന്നു; നഗരസഭയുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ; നശിക്കുന്നത് മൂന്ന് ലക്ഷത്തോളം രൂപയുടെ കട്ടിലുകൾ

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 100 ല​ധി​കം ക​ട്ടി​ലു​ക​ൾ മ​ഴ​യും വെ​യി​ലും കൊ​ണ്ടു ന​ശി​ക്കു​ന്നു. അ​ധി​കൃ​ത​രു​ടെ ഈ ​അ​നാ​സ്ഥ​ക്കെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്.

എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​ക​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു വാ​ങ്ങി​യ വി​ല​കൂ​ടി​യ മ​ര​ത്തി​ന്‍റെ ക​ട്ടി​ലു​ക​ളാ​ണ് വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ന​ട​ത്ത​റ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മു​റ്റ​ത്തു ശ്ര​ദ്ധി​ക്കാ​ൻ ആ​ളി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ക്കേ​ണ്ട ക​ട്ടി​ലു​ക​ൾ സ്ഥ​ല​പ​രി​മി​തി മൂ​ല​മാ​ണ് ന​ട​ത്ത​റ ആ​ശു​പ​ത്രി മു​റ്റ​ത്ത് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​മാ​യി ക​ട്ടി​ലു​ക​ൾ മ​ഴ​യും വെ​യി​ലും കൊ​ണ്ട് കി​ട​ക്കു​ക​യാ​ണ്.​

ഇ​തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ടി​ലു​ക​ൾ​ക്കു സ​മീ​പം കി​ട​ന്ന് സ​മ​രം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment