കാ​ട്ടു​പ​ന്നി​യെ കൊ​ന്ന്  മാംസം വിറ്റ കേസ്;  സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി   പോലീസ് പിടിയിൽ

കു​ള​ത്തൂ​പ്പു​ഴ: കാ​ട്ടു​പ​ന്നി​യെ കൊ​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ സം​ഘ​ത്തി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റു​ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ അ​മ്പ​തേ​ക്ക​ർ ന​വാ​സ് മ​ൻ​സി​ലി​ൽ പാ​റാ​ൻ (ബാ​ബു-45)​വാ​ണ് പി​ടി​യി​ലാ​യ​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നെ​ടു​വ​ണ്ണൂ​ർ ക​ട​വി​ലെ മീ​ൻ​മൂ​ട്ടി ഭാ​ഗ​ത്തെ കു​ട്ടി​വ​ന​ത്തി​ൽ തീ​റ്റ​യി​ൽ പ​ട​ക്കം വ​ച്ചാ​ണ് പ​ന്നി​യെ കൊ​ന്ന​ത്.

മ​റ്റ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യെ​ങ്കി​ലും നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള ബാ​ബു വ​ന​പാ​ല​ക​രെ വെ​ട്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ സ​ജി​മോ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഒാ​ഫീ​സ​ർ​മാ​രാ​യ എ.​ജോ​സു​കു​ട്ടി, എ​സ്.​മ​നോ​ജ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Related posts